പച്ചക്കപ്പ വിൽപ്പനയിൽ അമ്പതുവർഷം പൂർത്തിയാക്കി റഷീദ്; പാരമ്പര്യം പിന്തുടർന്ന് റ​ഷീ​ദി​ന്‍റെ മ​ക​ൻ ഷെ​മീ​ലും ക​പ്പ വ്യാ​പാ​ര​ത്തി​ൽ സ​ജീ​വം

കാ​ഞ്ഞി​ര​പ്പ​ള്ളി: പച്ചക്കപ്പ വിൽപ്പനയിൽ അന്പതുവർഷം പൂർത്തി യാക്കി മുഹമ്മദ് റഷീദ്.കാ​ഞ്ഞി​ര​പ്പ​ള​ളി പൈ​നാ​പ്പ​ള്ളി​യി​ൽ ഉ​സ്മാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റ​ഷീ​ദ് പി​താ​വി​ന്‍റെ പാ​ത പി​ന്തുട​ർ​ന്നാണ് പച്ചക്കപ്പ കച്ചവടം നടത്തിവരുന്നത്.

പ​ഠ​ന​ത്തോ​ടൊ​പ്പം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പി​താ​വി​നോ​ടൊ​പ്പം പ​ച്ച​ക്ക​പ്പ​യു​ടെ മൊ​ത്ത​വ്യാ​പാ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ റ​ഷീ​ദി​ന്‍റെ ക​പ്പ ക്ക​ച്ച​വ​ടം കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍ മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​ന്തം ക​ട​യി​ലാ​ണ്. എ​ല്ലാ​യി​ട​ത്തും പച്ചക്കപ്പ കി​ലോ​ഗ്രാ​മി​ന് 25ഉം 30ഉം രൂപ​യ്ക്ക് വി​ൽ​ക്കു​ന്പോ​ൾ റ​ഷീ​ദി​ന്‍റെ ക​ട​യി​ൽ 20 രൂപ മാ​ത്ര​മേ വി​ല​യു​ള്ളൂ. ക​പ്പ വി​ല പ്ര​ത്യേ​ക ഫ്ള​ക്സ് ബോ​ർ​ഡി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​മുണ്ട്.

പ​ണ്ടു​കാ​ല​ത്ത് പച്ചക്ക​പ്പ സീ​സ​ണി​ൽ മാ​ത്രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ 365 ദി​വ​സ​വും മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കും. ഒ​രു കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​രു​ടെ മാ​ത്രം ഭ​ക്ഷ​ണ​മാ​യി​രു​ന്ന ക​പ്പ ഇ​പ്പോ​ൾ ധ​നി​ക​രു​ടെ ഡൈ​നിം​ഗ് ടേ​ബി​ളി​ലെ പ്ര​ത്യേ​ക ഐ​റ്റ​മാ​ണ്.

അ​ന്പതു വ​ർ​ഷം മു​ന്പ് ക​പ്പ കി​ലോ​യ്ക്ക് പ​ത്തു പൈ​സ​യ്ക്ക് വി​റ്റി​രു​ന്ന​ത് റ​ഷീ​ദ് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. ക​പ്പ കൃ​ഷി കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞു വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനിന്ന് ക​പ്പ ‘ഇ​റ​ക്കു​മ​തി ’ ചെ​യ്യേ​ണ്ടി വ​രു​ന്ന​തെ​ന്ന് റ​ഷീ​ദ് പ​റ​യു​ന്നു. പാരന്പര്യം പിന്തുടർന്ന് റ​ഷീ​ദി​ന്‍റെ മ​ക​ൻ ഷെ​മീ​ലും ക​പ്പ വ്യാ​പാ​ര​ത്തി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്

Related posts