സംഘർഷ ഭീതിയിൽ പട്ടിക്കാട്! ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കൊല്ലപ്പെട്ട സംഭവം; രാഷ്‌ട്രീയ കൊലയെന്നു യുഡിഎഫ് നേതൃത്വം; വീട്ടുവഴക്കെന്നു സിപിഎം

മ​ല​പ്പു​റം: മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ഒ​റ​ന്പു​റ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് ആ​ര്യാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​മീ​ർ(26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

അ​ക്ര​മ​ത്തി​ൽ കു​ത്തേ​റ്റ സ​മീ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​ര​ണ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു.

യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടു പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ങ്ങാ​ടി​യി​ൽ വീ​ണ്ടും അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക് ഏ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ത് ക​ണ്ട് തൊ​ട്ട​ടു​ത്ത ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് സ​മീ​ർ ഓ​ടി​യെ​ത്തി പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സി​പി​എ​മ്മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നി​ലെ​ന്നും ലീ​ഗ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം പ​റ​യു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ൽ പെ​ട്ട​വ​രാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ മേ​ലാ​റ്റൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ മു​ഹ​മ്മ​ദ് സ​മീ​റി​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി.

Related posts

Leave a Comment