മൂകാംബിക ബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടിക്ക് താങ്ങായി ബസ് ജീവനക്കാര്‍; അഭിനന്ദനവുമായി യാത്രക്കാര്‍

നീ​ലേ​ശ്വ​രം: ബ​സി​ൽ വ​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പ്പെ​ട​ലി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചാ​യ്യോം ബ​സാ​റി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മൂ​കാം​ബി​ക ബ​സാ​ണ് കു​ട്ടി​യു​ടെ ര​ക്ഷ​ക​രാ​യ​ത്.

കൊ​ന്ന​ക്കാ​ടു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന മൂ​കാം​ബി​ക ബ​സി​ലാ​ണ് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ട്ടി​യു​ടെ അ​മ്മ​യും യാ​ത്ര​ക്കാ​രും പ​ക​ച്ചു​നി​ന്ന സ​മ​യ​ത്ത് ഡ്രൈ​വ​റാ​യ ശി​വ​പ്ര​സാ​ദ് ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നെ ക​ണ്ട​ത് കു​ട്ടി​യു​മാ​യി കു​തി​ച്ചോ​ടു​ന്ന മൂ​കാം​ബി​ക ബ​സി​നെ​യാ​ണ്. ക​ണ്ട​ക്ട​റാ​യ റോ​ബി​ന്‍റെ​യും ക്ലീ​ന​റാ​യ ഉ​ണ്ണി​യു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും യാ​ത്ര​ക്കാ​ർ ക​ണ്ടു. ചാ​യ്യോ​ത്ത് ബ​സാ​ർ മു​ത​ലു​ള്ള എ​ല്ലാ സ്റ്റോ​പ്പു​ക​ളും ഒ​ഴി​വാ​ക്കി കു​ട്ടി​യു​ടെ ജീ​വ​നു​വേ​ണ്ടി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു പി​ന്നീ​ട്.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ബ​സ് നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്നി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി. കു​ട്ടി​യെ ഉ​ട​ൻ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം ബ​സ് ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു. ഒ​രു ജീ​വ​ൻ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച സം​തൃ​പ്തി​യി​ൽ ബ​സ് പി​ന്നെ​യും ഓ​ട്ടം തു​ട​ർ​ന്നു.

Related posts