സിനിമയിലേക്ക്‌ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നത് ഭാര്യയുടെ ആ ഒരൊറ്റ വാക്ക് ! വെളിപ്പെടുത്തലുമായി ജഗദീഷ്…

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് താരം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് അപ്രതീക്ഷിതമായി സിനിമ മേഖലയിലേക്ക് തിരിയുന്നതും. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. ‘കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു. പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍…

Read More

കനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. നാടകാചാര്യന്‍ എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന്‍ എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു. ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു…

Read More