റിമിയെ കവച്ചു വെയ്ക്കുന്ന പാട്ടുമായി മുക്തയുടെ മകള്‍; കണ്മണിയുടെ പാട്ട് കേട്ട് റിമിയുടെ വരെ കണ്ണുതള്ളി; വീഡിയോ വൈറലാവുന്നു…

മലയാളത്തിലെ പ്രമുഖ ഗായികയായ റിമി ടോമി വേദികളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ബഹുമിടുക്കിയാണ്. പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ തോറ്റിരിക്കുകയാണ്. വീട്ടിലെ മികച്ച ഗായികപ്പട്ടം നഷ്ടമാകുമോയെന്നാണ് ഇപ്പോള്‍ താരത്തിന്റെ പേടി. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്.

വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ പാട്ടുകേട്ട് അത്ഭുതവും സന്തോഷവുമാണ് റിമിക്ക്.

വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനവും നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കൊച്ചു ഗായിക തന്റെ അവസരങ്ങള്‍ തട്ടിയെടുക്കുമോയെന്ന ഭയത്തിലാണ് റിമി.

Related posts