റിയാദിലെ ഒ​ഐ​സി​സി നേ​താ​വ് സത്താർ കായംകുളം അന്തരിച്ചു

റി​യാ​ദ് ഒ​ഐ​സി​സി നേ​താ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ത്താ​ർ കാ​യം​കു​ളം (56) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം മു​ത​ൽ റി​യാ​ദ് ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 27 വ​ർ​ഷ​മാ​യി റി​യാ​ദ് ഹോ​ൾ​ഡി​ങ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

റി​യാ​ദി​ലെ സാ​മൂ​ഹി​ക സം​സ്കാ​രി​ക രാ​ഷ്ട്രീ​യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സ​ത്താ​ർ.

റി​യാ​ദി​ലെ മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളു​ടെ പൊ​തു വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ ഫോ​റ​ത്തി​ന്‍റെ മു​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ഫോ​ർ​ക​യു​ടെ ചെ​യ​ർ​മാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ളം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: റ​ഹ്മ​ത്ത്,. മ​ക്ക​ൾ : ന​ജൂ (ഐ​ടി എ​ഞ്ചി​നീ​യ​ർ, ബം​ഗ​ളു​രു), ന​ജ (പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി), ന​ബീ​ൽ മു​ഹ​മ്മ​ദ് (അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി).

Related posts

Leave a Comment