റിമിയെ കവച്ചു വെയ്ക്കുന്ന പാട്ടുമായി മുക്തയുടെ മകള്‍; കണ്മണിയുടെ പാട്ട് കേട്ട് റിമിയുടെ വരെ കണ്ണുതള്ളി; വീഡിയോ വൈറലാവുന്നു…

മലയാളത്തിലെ പ്രമുഖ ഗായികയായ റിമി ടോമി വേദികളില്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ബഹുമിടുക്കിയാണ്. പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ തോറ്റിരിക്കുകയാണ്. വീട്ടിലെ മികച്ച ഗായികപ്പട്ടം നഷ്ടമാകുമോയെന്നാണ് ഇപ്പോള്‍ താരത്തിന്റെ പേടി. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്. വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ പാട്ടുകേട്ട് അത്ഭുതവും സന്തോഷവുമാണ് റിമിക്ക്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുള്ള പ്രോത്സാഹനവും നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കൊച്ചു ഗായിക തന്റെ അവസരങ്ങള്‍ തട്ടിയെടുക്കുമോയെന്ന ഭയത്തിലാണ് റിമി.

Read More

നാത്തൂനേ നിനക്കു വേണ്ടി ! റിമിയ്ക്കു വേണ്ടി മുക്ത ചെയ്തു കൊടുത്തത് പെണ്ണുങ്ങള്‍ എല്ലാം ആഗ്രഹിക്കുന്ന കാര്യം; വീഡിയോ കാണാം…

പാട്ടുപാടിയും അഭിനയിച്ചുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് റിമിടോമി.ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും കളിചിരികളുമൊക്കെയാണ് റിമിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. തന്നെ മനോഹരമായി ഒരുക്കിയ നാത്തൂനു നല്ലവാക്കുകള്‍ പറയുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.. മറ്റാരുമല്ല റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് മുക്ത റിമിയെ അണിയിച്ചൊരുക്കിയത്. അമിതമായ മേക്അപ് ഇല്ലാതെ ലൈറ്റ് മേക്അപ്പ് ചെയ്തു തന്നെ മനോഹരിയാക്കിയ മുക്തയെക്കുറിച്ചു പറയാന്‍ റിമിയ്ക്കു നൂറുനാവ്. സ്വന്തം വീട്ടിലുള്ളവരെ തന്നെ പുകഴ്ത്തുകയാണല്ലോ എന്നു കാണുന്നവര്‍ക്കു തോന്നുമെങ്കിലും നല്ലതെന്നു തോന്നുന്നത് പറയാതിരിക്കാനാവില്ലെന്നും റിമി പറയുന്നു. മുക്ത പുതുതായി ആരംഭിച്ച ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് റിമിക്കു മേക്കപ്പ് ചെയ്തിരിക്കുന്നത്. ബ്രൈഡല്‍ മേക്അപ്, ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി എല്ലാ സൗകര്യവും ലഭ്യമാണെന്നും റിമി പറയുന്നു. മുക്തയുടെ ഫേസ്ബുക് പേജിലാണ് റിമിയുടെ വിഡിയോ…

Read More