അ​വ​സാ​ന നി​മി​ഷം മെ​ഡ​ൽ വ​ഴു​തി; ഗോ​ൾ​ഫി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യെ ത്ര​സി​പ്പി​ച്ച അദിതി അശോകിന് നാലാംസ്ഥാനം

 

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ഗോ​ൾ​ഫി​ൽ അ​പ്ര​തീ​ക്ഷി​ത മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യെ ത്ര​സി​പ്പി​ച്ച അ​ദി​തി അ​ശോ​കി​ന് നി​രാ​ശ. അ​വ​സാ​ന റൗ​ണ്ടി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വ​ഴു​തി​യ അ​ദി​തി മെ​ഡ​ൽ കൈ​വി​ട്ടു.

വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത സ്ട്രോ​ക്പ്ലേ​യി​ൽ ആ​ദ്യ മൂ​ന്നു റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​നത്താ​യി​രു​ന്ന അ​ദി​തി നി​ർ​ണാ​യ​ക​മാ​യ നാ​ലാം റൗ​ണ്ടി​ൽ പി​ന്നി​ലേ​ക്കു​പോ​യി. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം അ​മേ​രി​ക്ക​യു​ടെ നെ​ല്ലി കോ​ർ​ഡ​യ്ക്കാ​ണ് സ്വ​ർ​ണം.

മോ​ശം കാ​ലാ​വ​സ്ഥ നി​മി​ത്തം നാ​ലാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. മെ​ഡ​ൽ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഗോ​ൾ​ഫി​ൽ അ​ഭി​മാ​ന​പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​രം മ​ട​ങ്ങു​ന്ന​ത്. അ​ദി​തി​യു​ടെ ര​ണ്ടാ​മ​ത്തെ ഒ​ളി​മ്പി​ക്സാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment