അവര്‍ നാലുപേരുണ്ടായിരുന്നു, ഒരാള്‍ പെണ്‍വേഷത്തിലും..! വീ​ട്ട​മ്മ​യ്ക്കു നേ​രേ മുളകുപൊടി ആക്രമണം; സംഭവത്തിൽ അവ്യക്തതയും ദുരൂഹതയും…

കോ​ട്ട​യം: വീ​ട്ട​മ്മ​യ്ക്കു നേ​രേ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ മുളകുപൊടി ആക്രമണം നടന്ന സംഭവത്തിൽ അവ്യക്തതയും ദുരൂഹതയും.

ഇതിനു മുന്പും ഈ വീട്ടമ്മയ്ക്കെതിരേ സമാന ആക്രമണം ഉണ്ടായെന്നാണ് പരാതി. അതേസമയം, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ ശേ​ഷം മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ​വ​രു​ത്താ​ൻ സാ​ധി​ക്കൂ എന്ന നിലപാടിലാണ് പോ​ലീ​സ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​ണ് വീ​ട്ട​മ്മ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കോട്ടയം കൊ​ല്ലാ​ട് ഷാ​പ്പും​പ​ടി​യി​ൽ വീ​ട്ട​മ്മ​യെ ഷോ​ൾ ത​ല​യി​ലി​ട്ട​ ശേ​ഷം അ​ക്ര​മി സം​ഘം ഇ​വ​രു​ടെ ത​ല​യി​ലേ​ക്കും ശ​രീ​ര​ത്തി​ലേ​ക്കും കു​രു​മു​ള​ക് പൊ​ടി​യും അ​രി​പ്പൊ​ടി​യും ചൊ​റി​യു​ന്ന ത​രം പൊ​ടി​യും എ​റി​ഞ്ഞ​താ​യി പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കൊ​ല്ലാ​ട് ക​ള​ങ്കു​ന്നേ​ൽ അ​ല​ക്സ് തോ​മ​സി​ന്‍റെ ഭാ​ര്യ സ​വി​ത അ​ല​ക്സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​കൊ​ല്ലാ​ട് ഷാ​പ്പും​പ​ടി​യി​ലെ ഇ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​ന്‍റെ പി​ന്നി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തു കൂ​ടി ഇ​വ​ർ മാ​ലി​ന്യ​ങ്ങ​ൾ ക​ള​യു​ന്ന​തിനായി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു.

ഈ ​സ​മ​യം ത​ന്‍റെ ത​ല​യി​ൽ ഷോ​ളി​നു സ​മാ​ന​മാ​യ തു​ണി പു​ത​പ്പി​ച്ച​ശേ​ഷം നാ​ലം​ഗ അ​ക്ര​മി സം​ഘം മു​ള​ക് പൊ​ടി​യും അ​രി​പ്പൊ​ടി​യു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു വീ​ട്ട​മ്മ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​വ​രു​ടെ ഭ​ർ​ത്താ​വും മ​ക​ളും മാ​ത്ര​മാ​യി​രു​ന്നു ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഭാ​ര്യ​യു​ടെ ബ​ഹ​ളം കേ​ട്ട് ഭ​ർ​ത്താ​വ് അ​ല​ക്സ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അക്രമികൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​താ​യി വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും പ​റ​യു​ന്നു.

അ​ക്ര​മി സം​ഘ​ത്തി​ൽ നാ​ലു പേ​രു​ണ്ടാ​യി​രു​ന്ന​താ​യും ഒ​രാ​ൾ പെ​ണ്‍​വേ​ഷം കെ​ട്ടി​യി​രു​ന്ന​താ​യും വീ​ട്ട​മ്മ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ൾ മു​ള​കു​പൊ​ടി പൊ​തി​ഞ്ഞു​കൊ​ണ്ടു വ​ന്ന​താ​യി സം​ശ​യി​ക്കു​ന്ന പ​ത്ര​ക്ക​ട​ലാ​സും സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ക്ര​മം ഉ​ണ്ടാ​യ സ​മ​യ​ത്ത് വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. വീട്ടമ്മ പറഞ്ഞതുപോലെയുള്ള സാഹചര്യങ്ങൾ കാണുന്നില്ലെന്നും പോലീസ് സൂചന നൽകി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ റെ​ജോ പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment