45 വ​യ​സോ​ളം പ്രാ​യം ! മു​ള​ന്തു​രു​ത്തി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം; പാ​ൻ​സും ഷ​ർ​ട്ടു​മാ​ണ് വേ​ഷം

പി​റ​വം: മു​ള​ന്തു​രു​ത്തി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 45 വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ ട്രെ​യി​നി​ൽനി​ന്നും വീ​ണ​താ​യാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 5.30-ഓ​ടെ കോ​ട്ട​യം റൂ​ട്ടി​ൽ മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും മു​ന്നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ ക​ട്ട​പ്പി​ള്ളി ഗെയി​റ്റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്‌. വെ​ളു​ത്ത നി​റ​മാ​ണ്. പാ​ൻ​സും ഷ​ർ​ട്ടു​മാ​ണ് വേ​ഷം.

ട്രെ​യി​നി​ൽ​നി​ന്നും വീ​ണ​പ്പോ​ൾ സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്ന പ​രി​ക്കു​ക​ൾ ശ​രീ​ര​ത്തി​ലു​ണ്ട്. പു​ല​ർ​ച്ചെ ഇ​തു​വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ നി​ന്നു​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. മു​ള​ന്തു​രു​ത്തി എ​സ്ഐ എ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts