മുല്ലക്കര രത്നാകരൻ എംഎൽഎയുടെ വീടിന് നേരെ ആക്രമണം;ബൈക്കിലെത്തിയ രണ്ടുപേരാണ് വീടിനുനേരെ അക്രമണം നടത്തിയത്; ജനൽ ചില്ലകൾ തർന്നു

 പേ​രൂ​ർ​ക്ക​ട: എംഎൽഎ മുല്ലക്കര രത്നാകരന്‍റെ പിഎ​യു​ടെ വീ​ടിന് നേരെ ആക്രമണമുണ്ടായി. വ​ട്ടി​യൂ​ർ​ക്കാ​വ് കു​ല​ശേ​ഖ​രം പ്ര​സാ​ദ​ത്തി​ൽ നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ ഇ​രു​നി​ല വീ​ടിനു നേരെയാണ് രാത്രിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍ ജനൽ ചില്ലുകൾ തകർന്നു.

സംഭവ നടക്കുന്പോൾ പിഎയുടെ മാ​താ​വും ഭാ​ര്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം​കേ​ട്ട് ഇ​വ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ഴാ​ണ് ര​ണ്ടു​പേ​ർ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട​ത്. വട്ടിയൂർക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts