കെ.​വി തോ​മ​സി​ന് പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത് വെ​ള്ളി​ത്ത​ളി​ക​യി​ൽ; തോമസിന്‍റേത് പാർട്ടിയെ വെല്ലുവിളിക്കലെന്ന് മു​ല്ല​പ്പ​ള്ളി


ക​ണ്ണൂ​ർ: വെ​ള്ളി​ത്ത​ളി​ക​യി​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ സ്ഥാ​ന​മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ വ്യ​ക്തി​യാ​ണ് പ്ര​ഫ. കെ.​വി. തോ​മ​സെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത് ക​ടു​ത്ത പാ​ർ​ട്ടി അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പാ​ർ​ട്ടി ഏ​റെ പ​രി​ഗ​ണ​ന കൊ​ടു​ക്കു​ക​യും സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത ശേ​ഷം ഇ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി അ​പ​മാ​നി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് ന​ന്ദി കേ​ടാ​ണ്.

ഇ​തി​നു മു​ന്പും ഇ​ദ്ദേ​ഹം പാ​ർ​ട്ടി​യെ പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യി​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല.

അച്ചടക്കലംഘനം തന്നെ
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ലു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്തു പോ​രു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്ഥാ​ന​ത്തി​നും ജീ​വ​നും വേ​ണ്ടി മു​ഖാ​മു​ഖം പോ​രാ​ട്ടം ന​ട​ത്തു​ന്ന പാ​ർ​ട്ടി ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത് അ​ച്ച​ട​ക്ക ലം​ഘ​നം ത​ന്നെ​യാ​ണ്.

പാർട്ടിയെ വെല്ലുവിളിക്കലാണ്
കെ.​വി.​തോ​മ​സി​നെ​യും ശ​ശി ത​രൂ​രി​നെ​യും സെ​മി​നാ​റി​ൽ ക്ഷ​ണി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ കു​ടി​ല ത​ന്ത്ര​മാ​ണ്. ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട ശ​ശി ത​രൂ​ർ സെ​മി​നാ​റി​ൽ നി​ന്നും പി​ൻ​മാ​റി.

എ​ഐ​സി​സി​യും കെ​പി​സി​സി​യും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും താ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​വി. തോ​മ​സ് പ​റ​യു​ന്ന​ത് പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ക്ക​ലാ​ണ്.

പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ഒ​തു​ക്കി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി ആ​രെ​യും ത​ഴ​ഞ്ഞി​ട്ടി​ല്ല.​കെ.​വി. തോ​മ​സ് ഏ​തു പാ​ർ​ട്ടി​യി​ൽ പോ​യാ​ലും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts

Leave a Comment