ബി​ജെ​പി​യു​മാ​യി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന സി​പി​എ​മ്മാ​ണ് മു​സ്‌​ലിം ലീ​ഗി​നെ വി​മ​ര്‍​ശി​ക്കു​ന്നതെന്ന് മുല്ലപ്പള്ളി

മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് എ​ന്നും മ​തേ​ത​ര നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ലീ​ഗി​നെ വി​മ​ര്‍​ശി​ക്കു​ന്ന സി​പി​എ​മ്മി​ന് ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യാ​യി. തി​ല്ല​ങ്കേ​രി​യി​ല്‍ 2000 ബി​ജെ​പി വോ​ട്ട് സി​പി​എ​മ്മി​നു ല​ഭി​ച്ചു​വെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം. ബി​ജെ​പി​യു​മാ​യി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന സി​പി​എ​മ്മാ​ണ് ലീ​ഗി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.

വ​ര്‍​ഗീ​യ​പ്ര​ചാ​ര​ണം സി​പി​എം ത​ന്നെ പി​ന്‍​വ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​ശേ​ഷം സി​പി​എ​മ്മി​ന് ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്. നേ​താ​ക്ക​ള്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment