സ്പീക്കറേ കസ്റ്റംസ് വിളിക്കുന്നു..!   സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യിൽ ഡോ​ള​ർ ക​ട​ത്ത് കേ​സിൽ സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ൽ​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

സ്വ​പ്ന​യും സ​രി​ത്തും കോ​ണ്‍​സു​ലേ​റ്റി​ലെ ഫി​നാ​ന്‍​സ് മേ​ധാ​വി​യാ​യ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദും ചേ​ര്‍​ന്ന് 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു കേ​സ്. ക​സ്റ്റം​സ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യാ​ന്‍ ത​ട​സ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

ഗ​ൾ​ഫ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്പീ​ക്ക​ർ​ക്ക് നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. പ്ര​തി​ക​ളു​ടെ മൊ​ഴി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടാ​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കും. സ്പീ​ക്ക​റു​ടെ സു​ഹൃ​ത്ത് നാ​സ് അ​ബ്ദു​ള്ള​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

നാ​സി​ന്‍റെ പേ​രി​ലു​ള്ള സിം ​സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സി​മ്മി​ൽ നി​ന്ന് സ്പീ​ക്ക​ർ പ്ര​തി​ക​ളെ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ ശേ​ഷം ഈ ​സിം ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.ഡോ​ള​ര്‍ ദു​ബാ​യി​ല്‍ കൈ​പ്പ​റ്റി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ക​സ്റ്റം​സ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment