മുനമ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി​യ​ട​ക്കം ആ​റു പേ​ർ അ​റ​സ്റ്റി​ൽ; ബോട്ടിൽ‌ പോയത് ഓസ്ട്ര‌േലിയിലേക്കെന്ന് പ്രതികൾ

കൊ​ച്ചി: മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി​യ​ട​ക്കം ആ​റു​പേ​രു​ടെ അ​റ​സ്റ്റ് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി ശെ​ൽ​വ​ന​ട​ക്കം ആ​റു​പേ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നെ​യി​ൽ​നി​ന്നു​മാ​ണ് സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ദ​യാ​മാ​താ എ​ന്ന ബോ​ട്ടി​ൽ ര​ണ്ട് മാ​സം​മു​ന്പാ​ണ് മു​ന​ന്പ​ത്തു​നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത്. നൂ​റി​ല​ധി​കം ആ​ളു​ക​ളെ മു​ന​ന്പ​ത്തു​നി​ന്ന് ബോ​ട്ടി​ൽ ഓ​സ്ട്രേ​ലി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​താ​യാ​ണു വി​വ​രം.

Related posts