മുണ്ടക്കയത്തെ കോവിഡ് വ്യാപനം! സമ്പര്‍ക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യ വകുപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്കാണ് വണ്ടന്‍പതാലില്‍ രോഗം സ്ഥിരീകരിച്ചത്

മു​ണ്ട​ക്ക​യം/കാഞ്ഞിരപ്പള്ളി: മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ൽ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക വി​ത​യ്ക്കു​ന്പോ​ൾ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​വാ​തെ ആ​രോ​ഗ്യ​വ​കു​പ്പും കു​ഴ​യു​ന്നു.

ഒ​ന്പ​തും 13ഉം ​പ്രാ​യ​മു​ള്ള കു​ട്ടി​ക​ള​ട​ക്കം എ​ട്ട് പേ​ർ​ക്കാ​ണ് വ​ണ്ട​ൻ​പ​താ​ലി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ, പ​ല​ച​ര​ക്ക് വ്യാ​പാ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രെ​ല്ലാ​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

കോ​വി​ഡ് ബാ​ധി​ത​നാ​യ പോ​ലീ​സു​കാ​ര​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ്പ​ർ​ക്ക​മാ​ണ് രോ​ഗ ഉ​റ​വി​ട​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ഗ​മ​നം. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ഇ​തു​വ​രെ​യാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

കോ​വി​ഡ് ബാ​ധി​ത​രി​ൽ ഒ​രാ​ൾ മു​ണ്ട​ക്ക​യ​ത്ത് പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ്. തി​ര​ക്കേ​റി​യ ഈ ​സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​തി​ദി​നം നൂ​റി​ല​ധി​കം പേ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​സ്ഥാ​പ​ന​ത്തി​ൽ വ​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​ട്ടി​ക​യും ത​യാ​റാ​യി വ​രി​ക​യാ​ണ്. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഏ​രി​യ, ലോ​ക്ക​ൽ നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.

മു​ണ്ട​ക്ക​യ​ത്തെ സി​പി​എം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പ​ടു​ത്തി​യ​താ​യി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് അ​റി​യി​ച്ചു. പൊ​തുജ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ഓ​ഫീ​സി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും അ​റി​യി​ച്ചു.

മു​ണ്ട​ക്ക​യം കോ​സ് വെ ​ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ധാ​നാ സ്റ്റേ​ഴ്സ്, വ​ണ്ട​ൻ​പ​താ​ൽ ന​ജ്മ സ്റ്റോ​ഴ്സ്, മു​ണ്ട​ക്ക​യം ടൗ​ണി​ൽ ല​ക്ഷ്മി ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചു മു​ത​ൽ 14 വ​രെ എ​ത്തി​യി​ട്ടു​ള്ള​വ​ർ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മുണ്ടക്കയം പഞ്ചായത്തിൽ 6,8 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണിലാണ്. ഇവിടേക്കുള്ള വഴികളെല്ലാം പോലീസ് ഞായറാ ഴ്ച മുതൽ അടച്ചിരുന്നു.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ലെ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ നാ​ലു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ർ​ഡി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ 108 പേ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ക​പ്പാ​ട് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൂ​ത​ക്കു​ഴി പ്ര​ദേ​ശ​ത്തെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഇ​ന്ന് കാഞ്ഞിരപ്പള്ളി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ പാ​റ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment