എജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്.

ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും.

എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി.

തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്.

സ്‌മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്‍കിയ മറുപടി ഇങ്ങനെ…

”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

Related posts

Leave a Comment