സംസ്ഥാനത്തെ 5024. 535 ഹെ​ക്ട​ർ വ​ന​ഭൂ​മി കൈയേറ്റ​ക്കാ​രു​ടെ കൈ​വശം; കൈയേറ്റക്കാർ കൂടുതൽ ഇടുക്കിയിൽ; തൊട്ടുപിന്നിലായി രണ്ട് ജില്ലകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 5024. 535 ഹെ​ക്ട​ർ വ​ന​ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൈയേ​ക്കാ​രു​ടെ കൈ​ക​ളി​ലെ​ന്ന് വ​നം​വ​കു​പ്പ്. സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച 2021- 22 കാ​ല​യ​ള​വി​ലെ വാ​ർ​ഷി​ക ഭ​ര​ണ​സ​മി​തി റി​പ്പോ​ർ​ട്ടി​ലാ​ണ് കൈയേറ്റ​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​രം പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.​

സ​ർ​ക്കി​ൾ, ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ക​യ്യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂടു​ത​ൽ കൈ‍യേറ്റ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മൂ​ന്നാ​ർ ഡി​വി​ഷ​നി​ലാ​ണ്.

1099.5338 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ മാ​ത്രം കൈയേറിയതായാണ് റി​പ്പോ​ർ​ട്ട്. ഏ​റ്റ​വും കു​ടു​ത​ൽ കൈയേറ്റം ന​ട​ന്നി​രി​ക്കു​ന്ന​ത് കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കി​ളി​ലാ​ണ് 1998.0296 ഹെ​ക്ട​ർ ആണ് ഇവിടെ കൈയേറിയിരിക്കുന്നത്.\

മ​ല​പ്പു​റം, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടു​ന്ന ഈ​സ്റ്റേ​ണ്‍ സ​ർ​ക്കി​ളി​ൽ 1599. 6067 ഹെ​ക്ട​റും എ​റ​ണാ​കു​ളം, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടു​ന്ന സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ൽ 319.6097 ഹെ​ക്ട​റും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ഉ​ൾ​പ്പെ​ട്ട നോ​ർ​ത്തേ​ണ്‍ സ​ർ​ക്കി​ളി​ൽ 1085. 6648 ഹെ​ക്ട​ർ ക​യ്യേ​റ്റ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment