മുന്തിരവള്ളികൾ പൂത്തപ്പോൾ..! മൂവാറ്റു പുഴയിൽ ഷെ​ഫീ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മു​ന്തി​രി കാ​യ്ച്ചു; ഇളം കാറ്റിലാടുന്ന മുന്തിരിക്കുലകൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​ക്കാഴ്ചയായി

munthiriമൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം ത​ട്ടു​പ​റ​ന്പ് പേ​ണ്ടാ​ണം ഷെ​ഫീ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ മു​ന്തി​രി കാ​യ്ച്ച​ത് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. ഒ​രു വ​ർ​ഷം മു​ന്പ് ഷെ​ഫീ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട മു​ന്തി​രി ര​ണ്ടാം ത​വ​ണ​യാ​ണ് കാ​യ്ക്കു​ന്ന​ത്. ഓ​ട​ക്കാ​ലി സ​ർ​ക്കാ​ർ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ചെ​ടി വാ​ങ്ങി​യ​ത്. വേ​പ്പി​ൻ പി​ണ്ണാ​ക്കും എ​ല്ലു പൊ​ടി​യും വ​ള​മാ​യി ന​ൽ​കി​യ ചെ​ടി​യി​ൽ​നി​ന്ന് ന​ല്ല വി​ള​വാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഷെ​ഫീ​ഖ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​ന്പാ​ണ് മു​ന്തി​രി കാ​യ്ച്ച​ത്. ചു​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് മു​ന്തി​രി കാ​യ്‌​ക്കാ​റു​ള്ള​ത്. ക​ടു​ത്ത വേ​ന​ലി​ൽ വെ​ള്ള​ത്തി​നു പു​റ​മേ ഐ​സും ഉ​പ​യോ​ഗി​ച്ച് ചെ​ടി​യു​ടെ ചു​വ​ട്ടി​ൽ ഈ​ർ​പ്പം നി​ല​നി​ർ​ത്തി​യാ​ണ് പ​രി​പാ​ലി​ച്ച​ത്. മേ​ഖ​ല​യി​ൽ മു​ന്തി​രി ചെ​ടി​ക​ൾ വ​ള​രു​മെ​ങ്കി​ലും കാ​യ്ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​യാ​ണ്. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡം​ഗ​വും സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ര​നു​മാ​യ ഷെ​ഫീ​ഖ് ചെ​റു​പ്പം മു​ത​ൽ കൃ​ഷി​യി​ൽ ത​ൽ​പ​ര​നാ​ണ്.

Related posts