അന്ന് ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കില്‍..! പാ​ർ​ട്ടി വാ​ഗ്ദാ​നം ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യം വലിച്ചെ​റി​ഞ്ഞ് മു​ര​ളി വീ​ന​സ് “ര​ക്ഷ​പ്പെ​ട്ടത് ” ഗ​ൾ​ഫി​ലേ​ക്ക്…

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി കു​പ്പാ​യം സ്വ​യം തു​ന്നി ത​യാ​റെ​ടു​ത്തു നി​ൽ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ നി​ന്ന് പാ​ർ​ട്ടി വാ​ഗ്ദാ​നം ചെ​യ്ത സ്ഥാ​നാ​ർ​ഥി കു​പ്പാ​യം ഇ​ട്ടെ​റി​ഞ്ഞ് ഗ​ൾ​ഫി​ൽ അ​ഭ​യം തേ​ടി​യ ഒ​രാ​ളു​ണ്ട് ക​ണ്ണൂ​രി​ൽ.

മൂ​ന്നാം ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​വാ​സ ജീ​വി​ത​ത്തി​ൽ അ​ഭ​യം തേ​ടി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് മു​ര​ളി വീ​ന​സ്. എ​ട​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ല വാ​ര്‍​ഡി​ലെ മു​ൻ മെ​ന്പ​ർ.

ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​താ​പാ​ര്‍​ട്ടി​യു​ടെ​യും ര​ണ്ടാം ത​വ​ണ കോ​ണ്‍​ഗ്ര​സ്-​എ​സി​ന്‍റെ​യും സ്ഥാ​നാ​ര്‍​ത്ഥി​യാ​യാ​ണ് മ​ത്സ​രി​ച്ച് ജ​യി​ച്ച​ത്. 1995 ലാ​യി​രു​ന്നു ക​ന്നി​യ​ങ്ക​വും വി​ജ​യ​വും. അ​ന്ന് ജ​ന​താ​ദ​ളി​ലൂ​ടെ ഇ​ട​ത് മു​ന്ന​ണി​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്.

അ​തി​നി​ട​യി​ൽ പാ​ര്‍​ട്ടി പി​ള​രു​ക​യും മു​ര​ളീ വി​ന​സ് ഹെ​ഗ്‌​ഡെ നേ​തൃ​ത്വം ന​ല്‍​കു​ന്ന ലോ​ക് ശ​ക്തി​യി​ലെ​ത്തു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ല്‍ ലോ​ക്ശ​ക്തി യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കി​യ​പ്പോ​ഴും എ​ട​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​ര​ളി​യു​ടെ ഒ​റ്റ​വോ​ട്ടി​ന്‍റെ ബ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ കൈ​യി​ൽ ഭ​ദ്ര​മാ​യി​രു​ന്നു.

ഒ​ന്ന് മാ​റ്റി ചി​ന്തി​ച്ചി​രു​ന്നെ​ങ്കി​ൽ ഭ​ര​ണം യു​ഡി​എ​ഫി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യും മു​ര​ളി​ക്ക് വേ​ണ​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​കാ​മാ​യി​രു​ന്നു.

പി​ന്നീ​ട് ലോ​ക് ശ​ക്തി​യോ​ട് സ​ലാം പ​റ​ഞ്ഞ് എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്നെ ഘ​ട​ക​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്-​എ​സി​ലെ​ത്തി. 2000 ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട​ക്കാ​ട് നാ​ലാം വാ​ര്‍​ഡി​ല്‍ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ങ്ക​ത്തി​ലെ വി​ജ​യം. 2005 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ര​ളി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്-​എ​സ് തീ​രു​മാ​നി​ച്ചെ​ങ്കി​ലും മു​ര​ളി ത​യാ​റാ​യി​ല്ല.

പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും നി​ർ​ബ​ന്ധം ഏ​റി​യ​പ്പോ​ൾ ആ​രെ​യും അ​റി​യി​ക്കാ​തെ മു​ങ്ങി. പി​ന്നീ​ട് പൊ​ങ്ങി​യ​ത് ഗ​ൾ​ഫി​ലെ ജു​മൈ​റ​യി​ലാ​ണ്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മു​ര​ളി​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ​തോ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​നാ​കാ​ത്ത​തു കാ​ര​ണം ജോ​ലി​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കൂ​ടാ​തെ വാ​യ്പ എ​ടു​ത്ത ക​ട​ത്തി​ന്‍റെ ക​ണ​ക്കും പെ​രു​കി​യി​രു​ന്നു.

ഒ​ടു​വി​ല്‍ വ​ലി​യ തു​ക​യു​ടെ ക​ട​ക്കാ​ര​നു​മാ​യി. ഇ​നി​യും നാ​ട്ടി​ല്‍ നി​ന്നാ​ല്‍ വീ​ടും സ്ഥ​ല​വും കൂ​ടി ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യാ​യ​പ്പോ​ഴാ​ണ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് മു​ര​ളി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി ജു​മൈ​റ​യി​ല്‍ വി​ല്ല​ക​ളു​ടെ കെ​യ​ര്‍​ടേ​ക്ക​ര്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് മു​ര​ളി. ഇ​വി​ടെ​യും ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

ഗ​ള്‍​ഫി​ല്‍ പോ​യ​പ്പോ​ള്‍ ക​ടം വീ​ട്ടാ​നാ​യോ എ​ന്നു ചോ​ദി​ച്ചാ​ല്‍ അ​ന്ന​ത്തെ ക​ടം വീ​ട്ടി​യ​പ്പോ​ള്‍ പു​തി​യ ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നാ​ണ് മു​ര​ളി​യു​ടെ മ​റു​പ​ടി

Related posts

Leave a Comment