ചൈനയില്‍ നിന്നു പുറപ്പെട്ട വൈറസേയല്ല ഇപ്പോഴത്തെ വൈറസ് ! അമേരിക്കയിലും ബ്രിട്ടനിലും നാശം വിതച്ചത് കൊടുംഭീകരന്‍ വൈറസ്;കേരളത്തില്‍ വന്നത് 12 ഇനം കോവിഡ് വൈറസുകളില്‍ ഏറ്റവും പാവവും…

കോവിഡ് വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവന്‍.

എന്നാല്‍ വൈറസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷന്‍(ജനിതക ഘടനയില്‍ ഉണ്ടാവുന്ന മാറ്റം) ഇതിന് വിലങ്ങു തടിയാവുകയാണ്.

ഓരോ മ്യൂട്ടേഷനു ശേഷവും പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവത്തിനും പ്രഹരശേഷിയ്ക്കും വ്യത്യാസമുണ്ടാവും.

വ്യാപനശേഷി വളരെ അധികമുള്ള ഇനത്തില്‍ പെട്ട വൈറസുകളാണ് യുകെയിലും യൂറോപ്പിലും വ്യാപിച്ചതെന്ന് ഇപ്പോള്‍ പല ശാസ്ത്രകാരന്മാരും പറയുന്നത്.

വിവിധ രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പഠിച്ചശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

വുഹാനില്‍ നാശം വിതച്ച വൈറസിന് മ്യുട്ടേഷന്‍ സംഭവിച്ച്, വ്യാപന ശക്തിയും പ്രഹരശേഷിയും വര്‍ദ്ധിച്ച ഇനമാണ് യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചതെന്നാണ് നിഗമനം.


ഓരോ മേഖലകളിലേയും മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷിയേയും അതുപോലെ കണ്ടുപിടിക്കാനിരിക്കുന്ന വാക്‌സിന്റേയും ശക്തികളെ അതിജീവിക്കുവാനായി എളുപ്പത്തില്‍ മ്യുട്ടേഷന് വിധേയമാകാന്‍ ഇത്തരം വൈറസുകള്‍ക്കാകും എന്നാണ് ഇവര്‍ പറയുന്നത്.

ജി 614 എന്ന വൈറസാണ് ഇപ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളിലും നാശം വിതയ്ക്കുന്നത്. ഇത് ഒന്നുകില്‍ ചൈനയില്‍ നിന്് ഉത്ഭവിച്ചതാകാം അല്ലെങ്കില്‍ യൂറോപ്പില്‍ വച്ച് മ്യൂട്ടേഷനു വിധേയമായതുമാകാം.

ജര്‍മ്മനിയില്‍ ഫെബ്രുവരി മാസത്തിലാണ് ഈ ഇനത്തില്‍ പെട്ട വൈറസിനെ ആദ്യമായി കണ്ടുപിടിക്കുന്നത്. വൈറസുകള്‍ക്ക് മ്യുട്ടേഷന്‍ സംഭവിക്കുക എന്നത് സ്വാഭാവികമായ പ്രക്രിയയാണ്.

എന്നാല്‍ അതിനാല്‍ വരുന്ന മാറ്റങ്ങളുടെ സ്വഭാവവും തോതും പരിഗണിച്ച് ആവശ്യമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

അടുത്തിടെ ബ്രിട്ടനില്‍ നടത്തിയ ചില ഗവേഷണങ്ങളില്‍ ആകെ 12 സ്ട്രീമില്‍പ്പെട്ട കോവിഡ് വൈറസുകള്‍ ഉണ്ടെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഡി 614 എന്നാണ് മ്യുട്ടേഷനുകള്‍ക്ക് മുന്‍പുള്ള യഥാര്‍ത്ഥ വൈറസ് അറിയപ്പെടുന്നത്. ഇതിന് മ്യൂട്ടേഷന്‍ സംഭവിച്ച് ഉണ്ടായവയില്‍ ചിലത് താരതമ്യേന പ്രഹരശേഷിയും വ്യാപനശേഷിയും കുറഞ്ഞവയാണ്. അതേ സമയം മറ്റു ചിലര്‍ ബാക്കി ഉള്ളവയേക്കാള്‍ മാരകവും.

ഡി 614 ന് മ്യൂട്ടേഷന്‍ സംഭവിക്കുമ്പോള്‍, അത് വൈറസിന് വ്യാപിക്കുവാനും പ്രത്യുത്പാദനം നടത്തുവാനും കൂടുതല്‍ എളുപ്പമാക്കുന്നു.

കോശങ്ങളില്‍ തൂങ്ങിക്കിടക്കുവാനും, സ്വന്തം ജനിതക ഘടകങ്ങള്‍ മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടുവാനും ഉപയോഗിക്കുന്ന സ്‌പൈക് പ്രോട്ടീനിലാണ് മ്യൂട്ടേഷന്‍ മൂലം ഏറെ മാറ്റമുണ്ടാവുക.

കേരളം ഉള്‍പ്പെടെ ഏഷ്യയിലെ മിക്കയിടങ്ങളിലും വ്യാപിച്ചത് താരതമ്യേന വീര്യം കുറഞ്ഞ ഡി 614 എന്ന വൈറസായിരുന്നു എന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

ജി 614 യൂറോപ്പിലാണ് പരക്കെ വ്യാപിച്ചത്. ഇതു തന്നയാണ് കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായകമായതും.

യൂറോപ്പിലും അമേരിക്കയിലും ബാധിച്ച വൈറസായിരുന്നു ഇവിടെ എത്തിയിരുന്നതെങ്കില്‍ കഥ ആകെ മാറിയേനെ എന്നു ചുരുക്കം.

Related posts

Leave a Comment