കൊച്ചുമകന്‍ സ്ഥാ​നാ​ർ​ത്ഥി! വോട്ട് ചെയ്യാൻ 104-ാം വയസിലും മുത്തശ്ശി എത്തി; അ​വ​സാ​ന​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2010 ല്‍

പ​റ​പ്പൂ​ക്ക​ര: മൂ​ന്നാം വാ​ർ​ഡി​ൽ കൊ​ച്ചു​മ​ക​ന് വോ​ട്ട് ചെ​യ്യാ​ൻ 104ാം വ​യ​സി​ലും ല​ക്ഷ്മി മു​ത്ത​ശ്ശി പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി.

രാ​പ്പാ​ൾ കി​ഴ​ക്കേ​വ​ള​പ്പി​ൽ അ​പ്പു​ണ്ണി​യു​ടെ ഭാ​ര്യ​യാ​യ ല​ക്ഷ്മി കൊ​ച്ചു​മ​ക​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നോ​ജി​ന് വോ​ട്ട് ചെ​യ്യാ​നാ​ണ് വാ​ർ​ധ​ക്യ​ത്തി​ലെ അ​വ​ശ​ത​ക​ൾ മ​റ​ന്ന് രാ​പ്പാ​ൾ കെ​എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ​ത്.

2010 ലാ​ണ് അ​വ​സാ​ന​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചു​മ​ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​തെ​ന്ന് ല​ക്ഷ്മി പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പ് മ​നോ​ജ് മു​ത്ത​ശ്ശി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യി​രു​ന്നു. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് മു​ത്ത​ശ്ശി പ​റ​ഞ്ഞു​വെ​ന്ന് മ​നോ​ജ് വ്യ​ക്ത​മാ​ക്കി.

കാ​ഴ്ച​ശ​ക്തി കു​റ​വാ​യ​തി​നാ​ൽ ല​ക്ഷ്മി​ക്കു​വേ​ണ്ടി മ​നോ​ജി​ന്‍റെ ഭാ​ര്യ ജി​ജോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി. ജ​യി​ച്ച വാ​ർ​ഡ് തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മ​നോ​ജ്.

Related posts

Leave a Comment