മു​ത്തു​മ​ണി​ക്ക് ഡോ​ക്ട​റേ​റ്റ്

സി​നി​മാ താ​രം മു​ത്തു​മ​ണി​ക്ക് ഡോ​ക്ട​റേ​റ്റ്. കൊ​ച്ചി ശാ​സ്ത്ര-​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ (കു​സാ​റ്റ്) നി​ന്നാ​ണ് മു​ത്തു​മ​ണി സോ​മ​സു​ന്ദ​രം ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

സി​നി​മ​യി​ലെ പ​ക​ര്‍​പ​വ​കാ​ശ നി​യ​മം സം​ബ​ന്ധി​ച്ച പ​ഠ​ന​മാ​ണ് മു​ത്തു​മ​ണി​യെ പി​എ​ച്ച്ഡി​ക്ക് അ​ര്‍​ഹ​യാ​ക്കി​യ​ത്. “ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സം​വി​ധാ​യ​ക​രു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ 1957 ലെ ​പ​ക​ര്‍​പ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.

ഡോ. ​ക​വി​ത ചാ​ല​യ്ക്ക​ലി​ന്‍റെ കീ​ഴി​ലാ​ണ് ഗ​വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കു​സാ​റ്റി​ലെ ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ ഐ​പി​ആ​ര്‍ സ്റ്റ​ഡീ​സി​ലാ​യി​രു​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment