ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി വീണ്ടും അ​ണ​ക്ക​ര​യി​ൽ മു​യ​ലി​നെത്തീനി ! കൂ​ട്ടി​ൽ​നി​ന്നും ഏ​ഴു മു​യ​ലു​ക​ളെ കൊ​ന്നു​തി​ന്നു

അ​ണ​ക്ക​ര: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി അ​ണ​ക്ക​ര​യി​ൽ വീ​ണ്ടും അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി മു​യ​ൽ​ക്കൂടു​ക​ൾ ത​ക​ർ​ത്ത് വ​ള​ർ​ത്തു മു​യ​ലു​ക​ളെ തി​ന്നു​ക​യാ​ണ്.

ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ അ​ണ​ക്ക​ര ചാ​ഞ്ഞ​പ്ലാ​ക്ക​ൽ ജ​യേ​ഷി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന കൂ​ട്ടി​ൽ​നി​ന്നും ഏ​ഴു മു​യ​ലു​ക​ളെ ക​ഴി​ഞ്ഞ രാ​ത്രി പു​ലി എ​ന്നു സം​ശ​യി​ക്കു​ന്ന ജീ​വി കൊ​ന്നു​തി​ന്നു.

രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. ഇ​തി​നു സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലെ മു​യ​ലു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്നു തി​ന്നി​രു​ന്നു. മു​യ​ലു​ക​ളു​ടെ ത​ല ഉ​പേ​ക്ഷി​ച്ച് ശ​രീ​ര​ഭാ​ഗ​മാ​ണ് ഭ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ല്ലാ​ർ​കോ​വി​ൽ, ആ​റാം​മൈ​ൽ മേ​ഖ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ക​ര​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ആ​ട്, പ​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ധാ​രാ​ള​മാ​യു​ള്ള ഈ ​മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ശ​ല്യം പ​തി​വാ​യ​തോ​ടെ ആ​ളു​ക​ൾ ഏ​റെ ഭീ​തി​യി​ലാ​ണ്.

Related posts

Leave a Comment