മരുമകന്റെ ക്രൂരത! മുന്‍ എംഎല്‍യുടെ ഭാര്യയ്ക്ക് മര്‍ദനം; മര്‍ദ്ദിച്ചത് സ്വത്തും പണവും കൈക്കലാക്കിയ ശേഷം; പ്രതികരിക്കാതെ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം

mlaമാനന്തവാടി: മുന്‍ എംഎല്‍എയുടെ ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആരോപണം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന അന്തരിച്ച എം.വി. രാജന്റെ ഭാര്യ ലീല (67) നാണ് ദിവസങ്ങള്‍ക്കു മുന്‍പ് മര്‍ദ്ദനമേറ്റത്. മകളുടെ ഭര്‍ത്താവ് വിനോദാണ് തന്നെ മര്‍ദിച്ചതെന്ന് ലീല പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാളെ അറസ്റ്റു ചെയ്തിട്ടില്ല.

നവംബര്‍ 16 നായിരുന്നു സംഭവം. സ്വത്തും പണവും കൈക്കലാക്കിയ ശേഷം മരുമകന്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സയ്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മരുമകന്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി ലീല പരാതിപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. വിദഗ്ധ ചികിത്സയ്കായി ലീലയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ലീലയ്ക്കുണ്ടായ ദുരവസ്ഥ സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടിയന്തര ഇടപെടല്‍ നടത്തിയിരുന്നു. സുധീരന്റെ നിര്‍ദേശ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു, കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്ത് എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലീലയെ സന്ദര്‍ശിച്ചിരുന്നു. ലീലയുടെ ഇടതു കൈയ്ക്കാണ് സാരമായി പരിക്കേറ്റത്.

Related posts