ജോളി മിസ് ഹാപ്പിയാണ്! നൃ​ത്തം പ്ര​ഫ​ഷ​നാ​യി എ​ടു​ത്തി​ട്ടു​ള്ള ര​മ്യ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു; ബ്രേ​ക്കാ​യ​ത് ച​ങ്ക്സ്

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ

പ്രേ​ക്ഷ​കപ്ര​ീതീ നേ​ടി​യ ച​ങ്ക്സ് സി​നി​മ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ ജോ​ളി മി​സ്.

കോ​ള​ജി​ലെ ച​ങ്ക് പി​ള്ളേ​രാ​യ ബാ​ലു വ​ർ​ഗീ​സി​ന്‍റെ​യും ധ​ർ​മ​ജ​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും ആ​രാ​ധ​നാ പാ​ത്ര​മാ​യ ജോ​ളി മി​സി​നെ അ​വ​ത​രി​പ്പി​ച്ച ര​മ്യ പ​ണി​ക്ക​ർ പു​തി​യ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ്.

സാ​ന്‍റോ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചോ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൃ​പ്ര​യാ​റി​ൽ പൂ​ർ​ത്തി​യാ​കാ​റാ​യി.

ഇ​തി​നു പു​റ​മെ ര​മ്യ നാ​യി​ക​യാ​കു​ന്ന മൂ​ന്നു ചി​ത്ര​ങ്ങ​ൾ കൂ​ടി ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ത​മി​ഴി​ൽ നി​ന്നു​ൾ​പ്പെ​ടെ​യാ​ണ് താ​ര​ത്തി​നു ക്ഷ​ണ​മെ​ത്തി​യി​രി​ക്കു​ന്ന​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ ഒ​രേ മു​ഖ​ത്തി​ലൂ​ടെ​യാ​ണ് ര​മ്യ പ​ണി​ക്ക​ർ സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നൃ​ത്തം പ്ര​ഫ​ഷ​നാ​യി എ​ടു​ത്തി​ട്ടു​ള്ള ര​മ്യ​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു.

പു​തി​യ മു​ഖ​ത്തി​നു ശേ​ഷം സ​ണ്‍​ഡേ ഹോ​ളി​ഡെ​യ്സ്, മാ​സ്റ്റ​ർ പീ​സ് എ​ന്നി ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചെ​ങ്കി​ലും ബ്രേ​ക്കാ​യ​ത് ച​ങ്ക്സ് ആ​യി​രു​ന്നു.

നൃ​ത്ത പ​രി​പാ​ടി ക​ണ്ട സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു നേ​രി​ട്ട് വി​ളി​ച്ച് വേ​ഷം ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ണി​റോ​സ് നാ​യി​ക​യാ​യെ​ത്തി​യ സി​നി​മ​യി​ൽ ജോ​ളി മി​സി​നെ​യും പ്രേ​ക്ഷ​ക​ർ നെ​ഞ്ചി​ലേ​റ്റി.

പി​ന്നീ​ട് ഹ​ദി​യ, ഇ​ര, മാ​ഫി ഡോ​ണ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി ചി​ത്ര​ങ്ങ​ളി​ലും ര​മ്യ അ​ഭി​ന​യി​ച്ചു.

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ത​മി​ഴ്പ​തി​പ്പി​ലും വേ​ഷ​മി​ട്ടു. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​നി​മ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

പു​തി​യ സി​നി​മ​യാ​യ ചോ​ര​നി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ര​മ്യ​യ്ക്കു​ള്ള​ത്. ച​ങ്ക്സി​ലെ ജോ​ളി മി​സ് സി​നി​മ മേ​ഖ​ല​യി​ൽ ബ്രേ​ക്ക് ആ​യെ​ങ്കി​ലും ചോ​ര​നി​ലെ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ര​മ്യ പ​റ​ഞ്ഞു.

ഒ​റ്റ രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന ഒ​രു ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

പ്ര​വീ​ണ്‍ പ്രാ​ണ​യാ​ണ് നാ​യ​ക​ൻ. ഒ​രു സ​മ​കാ​ലി​ക സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണ് ചോ​ര​ൻ. നാ​യി​കാ പ്രാ​ധാ​ന്യ​മാ​ണ് ചി​ത്രം. പൂ​ർ​ണ​മാ​യും രാ​ത്രി​യാ​ണ് ചി​ത്രീ​ക​ര​ണം.

ചോ​ര​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ത​മി​ഴി​ൽ ഉ​ൾ​പ്പെ​ടെ ര​മ്യ ഇ​നി നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലെ​ത്തും. സി​നി​മ അ​ഭി​ന​യ​ത്തി​നി​ട​യി​ലാ​ണ് നൃ​ത്ത​വും താ​രം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കൊ​ച്ചി പാ​ടി​വ​ട്ട​ത്താ​ണ് ര​മ്യ പ​ണി​ക്ക​ർ താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment