‘സ്വയം സൂക്ഷിച്ചാൽ നിങ്ങൾക്കു കൊള്ളാം’; ഇരുചക്ര വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി എംവിഡി

തി​രു​വ​ന​ന്ത​പു​രം: തെ​രു​വ് നാ​യ​ക​ള്‍ കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്കു പ്ര​ധാ​ന കാ​ര​ണം തെ​രു​വ് നാ​യ​ക​ളാ​ണ്. സംസ്ഥാനത്ത് തെ​രു​വ് നാ​യ​ക​ള്‍ മൂ​ലം നി​ര​ത്തു​ക​ളി​ല്‍ കഴിഞ്ഞ ഒരു വർഷം 1,376 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യും എം​വി​ഡി പ​റ​യു​ന്നു.

ഏ​തു​നി​മി​ഷ​വും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യക​ള്‍ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യേ​ക്കാം. പ്ര​ത്യേ​കി​ച്ചും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.

അ​തി​നാ​ല്‍ ഒ​രു അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി നി​ര്‍​ത്താ​ന്‍ പാ​ക​ത്തി​ല്‍ ഉ​ള്ള ത​യാ​റെ​ടു​പ്പോ​ട് കൂ​ടി വേ​ണം ഇ​രു​ച​ക്ര യാ​ത്രി​ക​ര്‍ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്.

ചെ​റു റോ​ഡു​ക​ളി​ലാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഇ​ത്ത​രം റോ​ഡു​ക​ളി​ല്‍ മു​ന്നി​ല്‍ എ​പ്പോ​ഴും ഈ ​വി​ധ​ത്തി​ലു​ള്ള അ​പ​ക​ട​മു​ണ്ട് എ​ന്ന മു​ന്‍​വി​ധി​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എം​വി​ഡി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Related posts

Leave a Comment