ജീ​വി​ത​ത്തി​ല്‍നി​ന്നും ഔ​ട്ടാ​കാ​തി​രി​ക്കാ​ന്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കൂ…മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം വൈ​റ​ല്‍

കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ല്‍​സ​ര​ങ്ങ​ള്‍ കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കു​ക​യ​ല്ലേ…​എ​ന്നാ​ല്‍​പി​ന്നെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ​മാ​ണെ​ങ്കി​ല്‍ ന​ല്ല റീ​ച്ച് കി​ട്ടും.​അ​തെ ഇ​ത്ത​വ​ണ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ല്‍​ക​ര​ണ പോ​സ്റ്റാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വി​ഷ​യ​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ താ​രം എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ പു​റ​ത്താ​ക​ൽ.

മാ​​ത്യൂ​​സി​​ന്‍റെ ഹെ​​ൽ​​മ​​റ്റി​​ന്‍റെ വ​​ള്ളി​​പൊ​​ട്ടി​​യ​​താ​​യി​​രു​​ന്നു പു​​റ​​ത്താ​​ക​​ലി​​ലേ​​ക്ക് വ​​ഴി​​തെ​​ളി​​ച്ച​​ത്. ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു താ​രം ടൈം​ഡ് ഔ​ട്ടാ​യി പു​റ​ത്താ​യി എ​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ഇ​തി​നെ ഹെ​ൽ​മ​റ്റ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും (എം​വി​ഡി) ഡ​ൽ​ഹി പോ​ലീ​സും.​

ഹെ​ൽ​മ​റ്റ് മ​ര​ണ​ത്തി​ൽ​നി​ന്ന് നി​ങ്ങ​ളെ ര​ക്ഷി​ക്കു​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ​ർ. ‘ഒ​രു മി​ക​ച്ച ഹെ​ൽ​മ​റ്റി​ന് നി​ങ്ങ​ളെ ടൈം​ഡ് ഔ​ട്ട് ആ​കു​ന്ന​തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യും’ എ​ന്നാ​യി​രു​ന്നു മാ​ത്യൂ​സ് ഹെ​ൽ​മ​റ്റ് പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്.

തൊ​ട്ടു​പി​ന്നാ​ലെ കേ​ര​ള എം​വി​ഡി​യും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ത്തി. ‘ക​ളി​യാ​യാ​ലും ജീ​വി​ത​മാ​യാ​ലും ഹെ​ൽ​മ​റ്റ് ന​ന്ന​ല്ലെ​ങ്കി​ൽ ഔ​ട്ടാ​കും’ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു മാ​ത്യൂ​സി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പോ​സ്റ്റ​ർ.

ഒ​രു ക​ളി​യി​ൽ ഔ​ട്ടാ​യാ​ലും മ​റ്റൊ​രു ക​ളി​യി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ൽ ര​ണ്ടാ​മ​തൊ​രു അ​വ​സ​ര​മി​ല്ലെ​ന്നോ​ർ​ക്കു​ക​യെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

 

Related posts

Leave a Comment