റി​​​​​ക്കാ​​​​​ർ​​​​​ഡ് റാ​​​​​ഫ

അ​​​​​​​കാ​​​​​​​പു​​​​​​​ൽ​​​​​​​കോ: മെ​​​​​ക്സി​​​​​ക്ക​​​​​ൻ ഓ​​​​​പ്പ​​​​​ൺ ടെ​​​​​ന്നീ​​​​​സ് സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ റ​​​​​​​ഫേ​​​​​​​ൽ ന​​​​​​​ദാ​​​​​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ. ഹാ​​​​​ർ​​​​​ഡ് കോ​​​​​ർ​​​​​ട്ടി​​​​​ലും ക്ലേ ​​​​​കോ​​​​​ർ​​​​​ട്ടി​​​​​ലും ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് 25 വീ​​​​​തം കി​​​​​രീ​​​​​ടം ഉ​​​​​ള്ള ര​​​​​ണ്ടാ​​​​​മ​​​​​ത് താ​​​​​രം എ​​​​​ന്ന നേ​​​​​ട്ട​​​​​മാ​​​​​ണു സ്പാ​​​​​നി​​​​​ഷ് താ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​തി​​​​​ഹാ​​​​​സ താ​​​​​രം ഇ​​വാ​​​​​ൻ ലെ​​​​​ൻ​​​​​ഡ​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​നേ​​​​​ട്ടം മു​​​​​ന്പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

സ്പാ​​​​​​​നി​​​​​​​ഷ് താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ എ​​​​​​​ടി​​​​​​​പി ടൂ​​​​​​​ർ കി​​​​​​​രീ​​​​​​​ട​​ എ​​​​​​​ണ്ണം 91 ആ​​​​​​​യി. ഹാ​​​​​​​ർ​​​​​​​ഡ് കോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ ന​​​​​​​ദാ​​​​​​​ലി​​​​​​​ന്‍റെ കി​​​​​​​രീ​​​​​​​ട നേ​​​​​​​ട്ടം 25ൽ ​​​​​എ​​​​​ത്തി. ക്ലേ ​​​​​കോ​​​​​ർ​​​​​ട്ടി​​​​​ൽ 62 കി​​​​​രീ​​​​​ടം ന​​​​​ദാ​​​​​ലി​​​​​നു​​​​​ണ്ട്. ലെ​​​​​​​ൻ​​​​​​​ഡ​​​​​ലി​​നു ഹാ​​​​​​​ർ​​​​​​​ഡ് കോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ 32ഉം ​​​​​ക്ലേ ​​കോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ 28ഉം ​​​​​കി​​​​​രീ​​​​​ട​​​​​​​മാ​​ണു​​​​​ള്ള​​​​​ത്.

മെ​​​​​ക്സി​​​​​ക്ക​​​​​ൻ ഫൈ​​​​​ന​​​​​ലി​​​​​ൽ ന​​​​​​​ദാ​​​​​​​ൽ 6-4, 6-4ന് ​​​​​​​ബ്രി​​​​​ട്ട​​​​​ന്‍റെ കാ​​​​​​​മ​​​​​​​റോ​​​​​​​ണ്‍ നോ​​​​​​​റി​​​​​​​യെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. മെ​​​​​ൽ​​​​​ബ​​​​​ൺ ഓ​​​​​പ്പ​​​​​ൺ, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ൺ എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​​​ശേ​​​​​ഷം ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം ന​​​​​​​ദാ​​​​​​​ലി​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ മൂ​​​​​​​ന്നാം കി​​​​​​​രീ​​​​​​​ട​​​​​​​മാ​​​​​​​ണ്.

Related posts

Leave a Comment