അ​യ്യ​ർ ട്രി​ക്

ധ​ർ​മ​ശാ​ല: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ലും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ശ്രേ​യ​സ് അ​യ്യ​ർ (45 പ​ന്തി​ൽ 73 നോ​ട്ടൗ​ട്ട്) ത​ല​യു​യ​ർ​ത്തി​നി​ന്ന​പ്പോ​ൾ ഇ​ന്ത്യ​ക്ക് ജ​യം.

ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രു​ക​യും ചെ​യ്തു. സ്കോ​ർ: ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 146/5. ഇ​ന്ത്യ 16.5 ഓ​വ​റി​ൽ 148/4. 57*, 74*, 73* എ​ന്നി​ങ്ങ​നെ​യാ​ണ് ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ശ്രേ​യ​സിന്‍റെ ബാറ്റിംഗ്.

കി​ഷ​നു പ​ക​രം സ​ഞ്ജു

ര​ണ്ടാം ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​നി​ടെ പ​ന്തുകൊ​ണ്ട് പ​രി​ക്കേ​റ്റ ഇ​ഷാ​ൻ കി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട് ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യ​തോ​ടെ മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണ്‍ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പിം​ഗ് ഗ്ലൗ ​അ​ണി​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യാ​നും സ​ഞ്ജു എ​ത്തി. 12 പ​ന്തി​ൽ 18 റ​ണ്‍​സ് നേ​ടാ​നേ സ​ഞ്ജു​വി​നു സാ​ധി​ച്ചു​ള്ളൂ. രോ​ഹി​ത് ശ​ർ​മ (5), ദീ​പ​ക് ഹൂ​ഡ (16 പ​ന്തി​ൽ 21), വെ​ങ്കി​ടേ​ഷ് അ​യ്യ​ർ ( 5) എ​ന്നി​വ​ർ​ക്കും തിളങ്ങാനായില്ല. 15 പ​ന്തി​ൽ 22 റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​കാ​തെ​ നി​ന്നു.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ ദ​സ​ൻ‍ ശ​ന​ക (38 പ​ന്തി​ൽ 74 നോ​ട്ടൗ​ട്ട്) ആ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി ആ​വേ​ഷ് ഖാ​ൻ ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ര​വി ബി​ഷ്ണോ​യ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related posts

Leave a Comment