നാദാപുരത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലെ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ന്നു; ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കി തു​ട​ങ്ങി

നാ​ദാ​പു​രം: ഹോ​ട്സ്പോ​ട്ടു​ക​ളി​ലെ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ന്നു​കൊ​ടു​ത്തു.​റോ​ഡ് അ​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​രി​ക്കേ​ഡുക​ൾ നീ​ക്കി തു​ട​ങ്ങി.

കോ​ഴി​ക്കോ​ട് ജി​ല്ല റെ​ഡ് സോ​ണാ​യി​രു​ന്ന​പ്പോ​ൾ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ദാ​പു​രം പ​ഞ്ചാ​യത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡും ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡുമാ​യി​രു​ന്നു ഹോ​ട്സ് പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ​

ര​ണ്ട് വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളും ഊ​ടു​വ​ഴി​ക​ളും പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​രു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച്ച​യ്ക്ക് ശേ​ഷം ഹോ​ട്ട്സ്പോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ പോ​ലീ​സ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ടൗ​ണു​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം വ​ർ​ദ്ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ തോ​ന്നി​യ​പോ​ലെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്നും പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം നാ​ദാ​പു​ര​ത്ത് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ഹോ​ട്സ്പോ​ട്ടു​ക​ളാ​യി​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്ത് മാറ്റിയത്.

Related posts

Leave a Comment