ലോക്ക്ഡൗണ്‍ കാലത്ത് ടിക്ക്‌ടോക്കുമായി ആരാധകരെ കൈയ്യിലെടുത്ത് പ്രിയ കുട്ടൂസ് !’മോളൂസേ ജാഡയാണോ’ എന്നു ചോദിച്ച് ആരാധകര്‍;പുതിയ വീഡിയോ വൈറലാകുന്നു…

ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരങ്ങളെല്ലാം. ഈ അവസരത്തില്‍ നടി പ്രിയ വാര്യര്‍ക്ക് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും.

വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്.

ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

‘കുന്തമോ.. ‘ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു.

ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലര്‍ത്തി രസകരമായി പ്രിയ വീഡിയോ ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്.

https://www.instagram.com/p/B_45b5xArmq/?utm_source=ig_embed
https://www.instagram.com/p/B_45-teAsIN/?utm_source=ig_embed

Related posts

Leave a Comment