അനുസരണയോടെ വന്നു, ചോദ്യം ചെയ്യൽ തുടങ്ങി..! നടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​നു (പ​ൾ​സ​ർ സു​നി) നാ​ദി​ർ​ഷ പ​ണം കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ഇ​തി​നു സാ​ക്ഷി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ദി​ലീ​പ് അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ലും പ​ണം കൈ​മാ​റി​യ​ത് എ​ന്തി​നാ​ണെ​ന്നു നാ​ദി​ർ​ഷ​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു സൂ​ച​ന.

ഇ​തി​ലെ​ല്ലാം വ്യ​ക്ത​ത​വ​രു​ത്തു​ന്ന​തി​നാ​യാ​ണു സം​ഘം നാ​ദി​ർ​ഷ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു നാ​ദി​ർ​ഷ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേരത്തെ ഹൈക്കോടതി പ​രി​ഗ​ണി​ച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. നാ​ദി​ർ​ഷ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​കും സം​ഘം സ്വീ​ക​രി​ക്കു​ക. കേ​സി​ൽ സാ​ക്ഷി​യാ​കാ​ൻ നാ​ദി​ർ​ഷ ഒ​രു​ങ്ങി​യി​ല്ലെ​ങ്കി​ൽ പ്ര​തി​യാ​ക്കി​യേ​ക്കു​മെ​ന്നാ​ണു വി​വ​രം. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ട്ടി​ല്ല.

ദി​ലീ​പി​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യ നാ​ദി​ർ​ഷ സാ​ക്ഷി​യാ​യാ​ൽ അ​തു കേ​സി​ന് ബ​ല​മേ​കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇ​തി​നാ​ലാ​ണു കേ​സി​ന്‍റെ അവസാന​ഘ​ട്ട​ത്തി​ൽ നാ​ദി​ർ​ഷ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ സം​ഘം ഒ​രു​ങ്ങു​ന്ന​ത്. നാ​ദി​ർ​ഷ പ​ണം ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച സു​നി​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പു​റ​ത്തു​വ​ന്നി​രു​ന്ന​ത്.

Related posts