എനിക്ക് അമ്മ മാത്രമേയുള്ളു, അമ്മയെ സംരക്ഷിക്കണമെന്ന് പൾസർസുനി, തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ; ശിക്ഷയിൽ ഇളവ് വേണമെന്ന് മണികണ്ഠനും

കൊച്ചി; യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളു, ശിക്ഷയിൽ ഇളവ് വേണമെന്ന് പൾസർ സുനി.

തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ, ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രദീപ്, തെറ്റ് ചെയ്തിട്ടില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് സലിം, കുറഞ്ഞ ശിക്ഷ നൽകണമെന്ന് വിജീഷ്, ഇളവ് ചോദിച്ച് മൂന്നാം പ്രതി മണികണ്ഠനും.

എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്.

ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും

 
 

Related posts

Leave a Comment