ഭാ​ര​ത​ത്തെ മൂ​ന്നാം സാ​മ്പത്തി​കശ​ക്തി ആ​ക്കും; പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭാ​ര​ത​ത്തെ മൂ​ന്നാം സാ​മ്പ​ത്തി​ക​ശ​ക്തി ആ​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി​യ​താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കേ​ര​ള​ത്തി​ൽ വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രും. വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്തു പു​ത്ത​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​രും. കൂ​ടു​ത​ൽ ഹോം ​സ്റ്റേ​ക​ൾ തു​ട​ങ്ങു​ക​യും തീ​ര വി​ക​സ​ന​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യും. അ​തു​പോ​ലെ​ത​ന്നെ മ​ത്സ്യ​സ​മ്പ​ത്ത് കൂ​ട്ടാ​ൻ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദ​ക്ഷി​ണേ​ന്ത്യ​യി​ലും ബു​ള്ള​റ്റ് ട്രെ​യി​ൻ വ​രു​മെ​ന്നും സ​ർ​വേ ന​ട​പ​ടി പു​തി​യ സ​ർ​ക്കാ​ർ തു​ട​ങ്ങു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക എ​ന്നാ​ൽ മോ​ദി​യു​ടെ ഗാ​ര​ണ്ടി​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ൽ വ​ലി​യ തോ​തി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നും സി​പി​എ​മ്മി​നും എ​തി​രേ പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ഇ​വി​ടെ വ​ലി​യ ശ​ത്രു​ക്ക​ളാ​യ​വ​ർ ദി​ല്ലി​യി​ൽ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഇ​ന്ന് കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും കു​ടി​വെ​ള്ളം കി​ട്ടാ​നി​ല്ലെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

കോ​ണ്‍​ഗ്ര​സി​നും ഇ​ട​ത് പാ​ർ​ട്ടി​ക​ൾ​ക്കും ഒ​രു വ്യ​ത്യാ​സ​വും ഇ​ല്ലെ​ന്നു പ​റ​ഞ്ഞ മോ​ദി ര​ണ്ട് കൂ​ട്ട​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്നും അ​ഴി​മ​തി ന​ട​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ര​ണ്ടു പേ​രും വി​ക​സ​ന വി​രോ​ധി​ക​ളാ​ണ്.

ബി​ജെ​പി​ക്ക് ചെ​യ്യു​ന്ന ഓ​രോ വോ​ട്ടും അ​ഴി​മ​തി​ക്ക് എ​തി​രേ​യു​ള്ള​താ​ണെ​ന്നും കേ​ര​ള​ത്തി​ലെ ഓ​രോ വീ​ടു​ക​ളി​ലും ത​ന്‍റെ സ​ന്ദേ​ശം എ​ത്തി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, ജി. ​കൃ​ഷ്ണ​കു​മാ​ർ, പി.​കെ. കൃ​ഷ്ണ​ദാ​സ്, ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment