നാഗമ്പടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; പുതിയ റെയില്‍വേ മേല്‍പ്പാലം അടുത്താഴ്ച തുറന്നുകൊടുക്കും

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്തെ പു​തി​യ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഒ​റ്റ​വ​രി​യി​ൽ അ​ടു​ത്ത​യാ​ഴ്ച ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കും. പ​ഴ​യ പാ​ലം ഉ​ട​നെ പൊ​ളി​ക്കി​ല്ല. പു​തി​യ പാ​ല​ത്തി​ൽ ര​ണ്ടു​വ​രി​യി​ലും ഗ​താ​ഗ​തം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ലേ പ​ഴ​യ പാ​ലം അ​ട​യ്ക്കൂ.

പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ നാ​ഗ​ന്പ​ട​ത്ത് ഇ​ന്ന​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കും. പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ ടാ​റിം​ഗി​നാ​യി മെ​റ്റ​ൽ വി​രി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. മെ​യി​ൻ റോ​ഡു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്തു റോ​ഡ് ലെ​വ​ലാ​ക്കി മെ​റ്റ​ൽ വി​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. മെ​റ്റ​ൽ ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​നാ​ണ് തീ​രു​മാ​നം.

വ​ണ്‍​വേ​യാ​യി​ട്ട് കോ​ട്ട​യ​ത്തു നി​ന്നും ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മേ​ൽ​പാ​ല​ത്തി​ലൂ​ടെ ആ​ദ്യം ക​ട​ത്തി​വി​ടു​ക. കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യും യാ​ത്ര തു​ട​രും. ര​ണ്ടാ​ഴ്ച ഇ​ങ്ങ​നെ ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ക. ര​ണ്ടു ദി​വ​സം കൊ​ണ്ട് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കും.

ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ വ​ണ്‍​വേ സ​ന്പ്ര​ദാ​യം മാ​റ്റി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​തി​യ പാ​ല​ത്തി​ലൂ​ടെ​യാ​ക്കും. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും പ​ഴ​യ പാ​ലം പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.മ​ഴ മൂ​ലം ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ട​താ​ണ് പാ​ലം തു​റ​ക്ക​ൽ വൈ​കി​പ്പി​ച്ച​ത്.

കേ​ബി​ൾ മാ​റ്റി​യി​ടു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു​വ​രി​ക​യാ​ണ്. പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലും ര​ണ്ടു വ​ശ​ങ്ങ​ളി​ലും നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട ജോ​ലി​ക​ളും മ​ഴ മൂ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തും യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കു​ന്ന​തോ​ടെ കോ​ട്ട​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ നാ​ഗ​ന്പ​ട​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും.

Related posts