സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി മീ ടു ക്യാമ്പയ്‌നെ ചിലര്‍ ഉപയോഗിക്കുന്നത് എന്തൊരു ദ്രാവിഡാണ്; ഗായിക സൈറ സലിമിന് പറയാനുള്ളത്…

രാജ്യത്തുടനീളം മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. ഓരോ ദിവസവും നിരവധി പ്രമുഖരുടെ മുഖംമൂടികളാണ് അഴിഞ്ഞു വീഴുന്നത്. ക്യാമ്പയ്ന്‍ ശക്തമായതോടെ തങ്ങള്‍ നേരിട്ട അപമാനം തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് വല്ലാത്തൊരു ധൈര്യമാണ് കൈവന്നിരിക്കുന്നത്.

എന്നാല്‍ കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ് സോഷ്യല്‍ മീഡിയയിലെ ജനപ്രിയ പാട്ടുകാരിയായ സേറാ സലീം പങ്കുവെച്ചിരിക്കുന്നത്. മീ ടൂ കാമ്പയിന്‍ എന്ന വേദിയെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവര്‍ വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി ചെയ്യുന്നതെന്ന് സേറാ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സേറയുടെ പ്രതികരണം.

സേറാ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

MeToo
താന്‍ പിഴച്ചവളല്ല മോശക്കാരിയല്ല വിശുദ്ധയാണ് പതിവ്രതയാണ് എന്ന് പൊതുബോധത്തിന് മുന്നില്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടി വരുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ടൂള്‍ കൂടിയാണ് MeToo കാമ്പയിന്‍. അങ്ങിനെയുള്ളപ്പോള്‍ താനൊരു മോശക്കാരിയല്ല, വിശുദ്ധയാണ് പതിവ്രതയാണ് എന്ന് വരികള്‍ക്കിടയിലൂടെ എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ‘ടൂള്‍’ ആയി അതേ Me Too Campaign ചിലര്‍ ഉപയോഗിക്കുന്നത് എന്തൊരു ദ്രാവിഡാണ്.

സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി Me Too കാമ്പയിനെ ആരെങ്കിലും ഉപയോഗിക്കുമ്പോള്‍,വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി അവര്‍ ചെയ്യുന്നത്. അത് കാലഘട്ടം ആവശ്യപ്പെടുന്ന ശരിയുടെ രാഷ്ട്രീയത്തോട് അവര്‍ ചെയ്യുന്ന വലിയൊരു ചതിയായിരിക്കും

Related posts