നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ  ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ  സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കോ​ട്ട​യം: ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന പ​റ​ഞ്ഞു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള 40 ക്യാ​ന്പു​ക​ൾ ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും കേ​ട്ടു. തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ വ​ക ശു​ചീ​ക​ര​ണ വി​ഭാ​ഗം ക്യാ​ന്പു​ക​ളി​ൽ എ​ത്തി. പാ​യ​ലും പൂ​പ്പ​ലും പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​മ്മാ​യ​പ്പൊ​ടി വി​ത​റി.

മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന​യോ​ടൊ​പ്പം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​സി.​റോ​യി, കെ.​കെ.​പ്ര​സാ​ദ്, ലീ​ലാ​മ്മ ജോ​സ​ഫ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts