പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത വിളിച്ചു;  ദുരിതാശ്വാസ ക്യാമ്പുകളിൽ  പൊതിച്ചോറുമായി  രാജീവ് യൂത്ത് ഫൗണ്ടേഷൻ

തി​രു​വ​ല്ല:ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്ത് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ. മ​ഴ​കെ​ടു​തി​ക​ളാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന നി​ര​ണം, ക​ട​പ്ര ,തോ​ട്ട​ടി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​ണം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ നി​ന്നും ഒ​ന്പ​താം വാ​ർ​ഡം​ഗം ജൂ​ലി റെ​നി പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെന്നിത്തലയെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ക്യാ​മ്പി​ന്‍റെ പ​രി​സ​ര​ങ്ങ​ൾ മു​ഴു​വ​ൻ വെ​ള്ള​ത്തി​ലാ​യ​തി​നാ​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അറിയിക്കുകയും ചെയ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട​യോ​ടു ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.1100 ഓ​ളം പൊ​തി​ച്ചോ​റു​ക​ളു​മാ​യി നി​ര​ണം ശി​ശു​വി​ഹാ​ർ, സെ​ൻ​ട്ര​ൽ സ്കൂ​ൾ, ജ​റു​സ​ലേം പാ​രി​ഷ്ഹാ​ൾ, എം​റ്റി എ​ൽ​പി സ്ക്കൂ​ൾ, കൊ​മ്പ​ൻ​കേ​രി, മു​ക​ള​ടി സ്കൂ​ൾ എ​ന്നീ ക്യാ​മ്പു​ക​ളി​ലെ​ത്തു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, വൈ​സ് ചെ​യ​ർ​മാ​ൻ മ​നോ​ഷ് ഇ​ല​ന്തൂ​ർ, ജി​ല്ലാ കോ​ഡി​നേ​റ്റ​ർ അ​രു​ൺ ത​ട്ട​യി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ന്മാ​രാ​യ ഷാ​ൻ വ​ലം​ഞ്ചു​ഴി, ഷെ​മീ​ർ ത​ട​ത്തി​ൽ, റെ​നി കൊ​ടു​വ​ശേ​രി, ഷി​ജോ കെ. ​ഡെ​ന്നി, ഷം​നാ​ദ് അ​ഷ​റ​ഫ്, ബി​ബി​ൻ ത​ങ്ക​ച്ച​ൻ, ജോ​യ​ൽ മാ​ത്യു, ജി​തി​ൻ ജെ​യിം​സ്, ശ​ബ​രി, തോ​മ​സ്, എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Related posts