നഗരസഭയുടെ കവാടത്തിനു മുന്നിലെ ചുവർ ചിത്രങ്ങൾ പെയിന്‍റടിച്ചു മായിച്ചു; പ്രതിഷേധം ശക്തം

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വ​ര​ച്ചി​രു​ന്ന ചു​വ​ർ ചി​ത്ര​ങ്ങ​ൾ പെ​യിന്‍റ​ടി​ച്ചു മാ​യ്ച്ചു ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തെ ചു​വ​ർ ചി​ത്ര​ന​ഗ​രി​യാ​ക്കി മാ​റ്റി​യ​ത്.

ഈ ​ചി​ത്ര​കാ​ര​ൻ​മാ​ർ ന​ഗ​ര​സ​ഭ​യു​ടെ ക​വാ​ട​ത്തി​നു മു​ന്നി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണു ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ഗ​ര​സ​ഭ പെ​യിന്‍റ​ടി​ച്ചു മാ​യ്ച്ചു ക​ള​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണു ചു​വ​ർ ചി​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും അ​തി​നു ഉ​ത്ത​ര​വാ​ദി​ത്വ​ത്ത​പ്പെ​ട്ട​വ​ർ ത​ന്നെ ചി​ത്ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു​വെ​ന്നു​മു​ള്ള ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ അ​വി​ടെ വ​ര​ച്ചി​രു​ന്ന ചു​വ​ർ​ചി​ത്ര​ങ്ങ​ളും വെ​ള്ള​പൂ​ശി ന​ശി​പ്പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചു​വ​ർ​ചി​ത്ര​ങ്ങ​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി​രു​ന്നു​വെ​ന്നും ചി​ത്ര​ങ്ങ​ൾ പ​ഴ​യ​തു പോ​ലെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണു കെ​ട്ടി​ടം പെ​യി​ന്‍റ​ടി​ച്ചു മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നൊ​പ്പം ചു​വ​ർ ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലും പെ​യി​ന്‍റ് അ​ടി​ച്ച​തെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന പ​റ​ഞ്ഞു.

Related posts