വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ യു​എ​സി​ൽ മു​ങ്ങി​മ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി യു​എ​സി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. സോ​ഫ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ഗോ​ഗി​നോ​നി നാ​ഗാ​ർ​ജു​ന(32)​യാ​ണ് നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ലെ പ്ര​സി​ദ്ധ​മാ​യ എ​ൽ​ക് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണു മ​രി​ച്ച​ത്. ആ​റാ​ഴ്ച​യ്ക്കി​ടെ എ​ൽ​ക് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മ​രി​ക്കു​ന്ന ര​ണ്ടാ​മ​നാ​ണ് നാ​ഗാ​ർ​ജു​ന.

ഞാ​യ​റാ​ഴ്ച സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് നാ​ഗാ​ർ​ജു​ന വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് ഇ​വ​ർ നീ​ന്താ​നി​റ​ങ്ങി. ഇ​തി​നി​ടെ പാ​റ​യി​ൽ​നി​ന്നു വെ​ള്ള​ത്തി​ലേ​ക്കു ചാ​ടി​യ നാ​ഗാ​ർ​ജു​ന​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നെ​ന്ന് ആ​വേ​രി കൗ​ണ്ടി ഷെ​രി​ഫ് കെ​വി​ൻ ഫ്രേ ​പ​റ​ഞ്ഞു.

ര​ണ്ടു മ​ണി​ക്കൂ​ർ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​ദി​യി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts