ഫോണ്‍ ഗാ​ല​റി​യി​ലെ ചി​ത്ര​ങ്ങ​ൾ അ​നു​വാ​ദ​മി​ല്ലാ​തെ അ​യ​ച്ചു​ന​ൽ​കി; സാം​സം​ഗ് വെ​ട്ടി​ൽ

ന്യു​യോ​ർ​ക്ക്: സാം​സം​ഗ് മൊ​ബൈ​ൽ ഫോ​ണി​നെ​തി​രേ സാ​ങ്കേ​തി​ക ത​ക​രാ​ർ ആ​രോ​പ​ണ​വു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ. ഫോ​ണി​ലെ ഗാ​ല​റി​യി​ൽ​നി​ന്ന് ഉ​ട​മ​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ, ചി​ല കോ​ണ്‍​ടാ​ക്ടു​ക​ളി​ലേ​ക്ക് ഫോ​ണി​ലെ ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് യു​എ​സി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ സാം​സം​ഗ് ക​ന്പ​നി​ക്കു പ​രാ​തി ന​ൽ​കി.

ഗാ​ല​ക്സി എ​സ്9, ഗാ​ല​ക്സി​എ​സ്9 പ്ല​സ് ഫോ​ണു​ക​ൾ​ക്കു​നേ​രെ​യാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ന്പ​നി​യു​ടെ ഹെ​ൽ​പ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ സാം​സം​ഗ് ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു നി​ർ​ദേ​ശി​ച്ച​താ​യി ദി ​വെ​ർ​ജ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​ന്പ​നി​യു​ടെ റെ​ഡ്ഡി​റ്റ് അ​ക്കൗ​ണ്ടി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ത്തി​നു ക​ന്പ​നി ത​യാ​റാ​യി​ട്ടി​ല്ല.

Related posts