ഇടയബാലികയില്‍ നിന്ന് ഫ്രാന്‍സിലെ മന്ത്രി പദത്തിലേയ്ക്ക്! മാതൃകയാക്കാവുന്ന ജീവിതം; ഫ്രാന്‍സിലെ വിദ്യാഭ്യാസ മന്ത്രി നജദ് വാലദ് ബെല്‍ക്കാമിനേക്കുറിച്ചറിയാം

800_1472363282
ജീവിതത്തില്‍ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും വച്ചുപുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഈ സ്വപ്‌നം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവര്‍ വിരളമാണ്. വിധി തന്റെ കാല്‍ ചുവട്ടില്‍ കൊണ്ടുവന്നിട്ട ദുരിതങ്ങളെ തള്ളിനീക്കി സ്വപ്രയത്‌നം കൊണ്ട് മാത്രം എങ്ങനെ ഉയരങ്ങളിലെത്താം എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് ഫ്രാന്‍സിലെ വിദ്യാഭ്യാസ മന്ത്രി നജദ് വാലദ് ബെല്‍ക്കാം എന്ന സ്ത്രീരത്‌നം.

najat2_1472363117

പൂര്‍ണ്ണമായും ഒരു ഇടയ ബാലികയായിരുന്നു നജദ്. ആടുകളെ മേയ്ക്കുക, കിണറ്റില്‍ നിന്ന് വെള്ളം കോരുക, തുടങ്ങിയ ജോലികളാണ് നാല് വയസുവരെ നജദ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് കുടുംബത്തോടെ ഫ്രാന്‍സിലേയ്ക്ക് കുടിയേറിയപ്പോഴാണ് അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞ യഥാര്‍ത്ഥ ജീവിതം നജദിന് മുന്നില്‍ തുറന്നുവന്നത്. മൊറോക്കോ സ്വദേശിനിയായ നജദിന് ഫ്രഞ്ച് ഭാഷ വശമില്ലായിരുന്നു. കോളജിലെ ആദ്യ വര്‍ഷത്തില്‍ തന്നെ ഫ്രഞ്ച് ഭാഷയെ നജദ് തന്റെ കൈപ്പിടിയിലൊതുക്കി. കാര്‍ക്കശ്യ സ്വഭാവത്തിനുടമയായിരുന്ന പിതാവ് ഏര്‍പ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളുമാണ് മക്കളുടെ സ്വഭാവരൂപവത്കരണത്തിന് വഴിതെളിച്ചത്. വിദ്യാഭ്യാസം നേടുന്നതിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകിതിരുന്ന ആളായിരുന്നു അദ്ദേഹം. ഇതിന്റെയൊക്കെ ഫലമെന്നോണമാണ് മക്കളില്‍ ഒരാള്‍ മന്ത്രിയും മറ്റൊരാള്‍ പാരീസില്‍ നിയമജ്ഞയുമായത്.

najat3_1472363117

അമീന്‍സ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെയാണ് രാഷ്ട്രീയത്തോടുള്ള അടുപ്പം ഉടലെടുത്തത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം എടുക്കുന്നതിനിടയില്‍ തന്നെ മാതാപിതാക്കളെ സഹായിക്കുന്നതിനായി പാര്‍ട്ട് ടൈം ജോലികളും നജദ് ചെയ്തിരുന്നു. പഠനകാലത്ത് പരിചയപ്പെട്ട ബോറസ് വല്ലാഡുമായി നജദ് പ്രണയത്തിലാവുകയും 2005 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ലയോണിലെ മേയറിന്റെ അഡൈ്വസറായാണ് നജദ് തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കൗണ്‍സിലര്‍ സ്ഥാനത്തിലെത്തി. 2012 ല്‍ വനിതാ ശിശുക്ഷേമ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ യുവജനക്ഷേമ മന്ത്രിയും കായിക മന്ത്രിയും  ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുമായി. യുവതീയുവാക്കന്മാരെല്ലാവരും രാഷ്ട്രീയത്തില്‍ താത്പര്യം പ്രകടിപ്പിക്കണം. പൊതുവിധിയുടെ ഭാഗമായി ജീവിക്കുക എന്നതിലുപരിയായി വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും തീരുമാനങ്ങളും യുവതീയുവാക്കള്‍ക്കുണ്ടായിരിക്കണം. യുവജനങ്ങളോട് നജിദ പറയുന്നു.

Related posts