പിരിവിന് ജാ​തി​യി​ല്ലാ..! പാർട്ടി ഗ്രാമങ്ങളിൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേതൃത്വത്തിൽ നടക്കുന്ന ജാതി വിവേചനം പാർട്ടി യുടെ അ​ധഃ​പ​ത​ന​മെ​ന്ന് സി.​കെ.​ജാ​നു

CKJANU-Lകോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജാ​തി​വി​വേ​ച​നം പാ​ർ​ട്ടി​യു​ടെ അ​ധ:​പ​ത​ന​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് സി.​കെ ജാ​നു.ന​മു​ക്ക് ജാ​തി​യി​ല്ലാ എ​ന്ന് പു​റ​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന പാ​ർ​ട്ടി ക​ണ്ണൂ​ർ പാ​ർ​ട്ടി​ഗ്രാ​മ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ലെ മി​ക്ക അമ്പ​ല​ങ്ങ​ളി​ലും പു​ല​യ​ജാ​തി​ക്കാ​ർ​ക്ക അ​യി​ത്തം ക​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മി​ക്ക അമ്പ​ല​ങ്ങ​ളു​ടെ​യും ഭ​ര​ണ​സ​മി​തി പാ​ർ​ട്ടി​യാ​ണ്. എ​ന്നാ​ൽ അമ്പ​​ല​ത്തി​ലേ​ക്ക് പി​രി​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ൽ ഈ ​വേ​ർ​തി​രി​വ് പാ​ർ​ട്ടി കാ​ണി്ക്കാ​റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ബ​ക്ക​ള​ത്ത് നാ​ല് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം പാ​ർ​ട്ടി​ക്കാ​ർ ത​ട​ഞ്ഞു.

കൂ​ടാ​തെ മ​ല​പ്പു​റം ജി​ല്ല​യി​ൽ കി​ണ​റ്റി​ൽ മു​ടി നി​ക്ഷേ​പി​ച്ച സം​ഭ​വം, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കി​ണ​റ്റി​ൽ വി​ഷം ക​ല​ർ​ത്തി​യ സം​ഭ​വം, വി​വി​ധ കോ​ള​ജു​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം സി​പി​ഐ​എം, സി​പി​ഐ. എ​സ്എ​ഫ്ഐ,ഡി​വൈ​എ​ഫ്ഐ എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നും സി.​കെ ജാ​നു ആ​രോ​പി​ച്ചു.

ജാ​തി വി​വേ​ച​നം ന​ട​പ്പി​ലാ​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​നെ​തി​രേ മാ​ർ​ച്ച് 2 ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് ധ​ർ​ണ​ണ ന​ട​ത്തും. ജെ​ആ​ർ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​പി കു​മാ​ര​ൻ, തെ​ക്ക​ൻ സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts