സണ്ണി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം അഭിനയിക്കുന്നത് ആരൊക്കെയെന്നറിയാമോ ? താര റാണിയെ വരവേല്‍ക്കാനൊരുങ്ങി മലയാളി ആരാധകരും…

രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ സണ്ണിയുടെ മലയാളി ആരാധകര്‍ ത്രില്ലിലാണ്. പ്രിയ താരത്തിന്റെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ആരൊക്കെ സണ്ണിയ്‌ക്കൊപ്പം അഭിനയിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

രംഗീലയില്‍ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. മാത്രമല്ല ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു റോഡ് ട്രിപ്പ് ചിത്രം എന്ന രീതിയിലാണ് രംഗീല വരുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മാത്രമല്ല ഗോവയിലും ചിത്രം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന് വന്‍ പ്രൊമോഷനാണ് ആരാധകര്‍ നല്‍കുന്നത്.

Related posts