തൃപ്തി ദേശായി എത്തി, ശബരിമല ദര്‍ശനത്തിനായി! നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തം; എന്ത് വന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തി​ലെ​ത്തി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.40 ന് ​പൂ​ന​യി​ൽ​നി​ന്നും ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് തൃ​പ്തി എ​ത്തി​യ​ത്. തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

പ്ര​തി​ഷേ​ധം മൂ​ലം സം​ഘ​ത്തി​നു വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സം​ഘ​ത്തി​നു ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്കു​പോ​കാ​ൻ ടാ​ക്സി​ക​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​വ​രു​മാ​യി പോ​കാ​ൻ ടാ​ക്സി​ക്കാ​ർ ത​യാ​റാ​കാ​ത്ത​താ​ണ് കാ​ര​ണം. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്നാ​ണ് ടാ​ക്സി​ക്കാ​രു​ടെ ഭ​യം.

തൃ​പ്തി സു​ര​ക്ഷ ആ​വി​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ആ​വി​ശ്യ​പ്പെ​ട്ടാ​ൽ‌ ന​ൽ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തൃ​പ്തി ദേ​ശാ​യി​ക്കു വ​ധ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കു​മെ​ങ്കി​ലും വി​ഐ​പി​ക​ൾ​ക്കു ന​ൽ​കു​ന്ന​തു പോ​ലു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു പോ​ലീ​സ് നി​ല​പാ​ട്.

Related posts