സ്ലാ​ബ് ഇ​ല്ലാ​ത്ത ഓടയിൽ വീണ് കാലൊടിഞ്ഞ ന​ന്ദ​ന​യു​ടെ പ്ലാ​സ്റ്റ​ർ വെ​ട്ടി​യ അ​ന്നു​ത​ന്നെ സ്കൂളിന് മുന്നിലെ കാ​ന​യും മൂ​ടി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ്ലാ​ബ് ഇ​ല്ലാ​ത്ത കാ​ന​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന​യു​ടെ കാ​ലി​ലെ പ്ലാ​സ്റ്റ​ർവെ​ട്ടി​യ അ​ന്നു​ത​ന്നെ ന​ന്ദ​ന​യെ വീ​ഴ്ത്തി​യ ആ ​കാ​ന​യും സ്ലാ​ബിട്ടു മൂ​ടി.

കാ​ലൊ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന ന​ന്ദ​ന​യു​ടെ കാ​ലി​ലെ പ്ലാ​സ്റ്റ​ർ ഇ​ന്ന​ലെ​യാ​ണു വെ​ട്ടി​യ​ത്. ന​ന്ദ​ന​യും അ​മ്മ സൗ​മ്യ​യും ആ​ശു​പ​ത്രി​യി​ൽ പ്ലാ​സ്റ്റ​ർ വെ​ട്ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ സ്ലാ​ബ് ഇ​ല്ലാ​ത്ത കാ​ന സ്ലാ​ബ് ഇ​ട്ടു മൂ​ടി​യ വി​വ​രം സ്കൂ​ളി​ൽ​ നി​ന്ന് വി​ളി​ച്ച​റി​യി​ച്ച​ത്.

പ്ലാ​സ്റ്റ​ർ വെ​ട്ടി​യെ​ങ്കി​ലും വേ​ദ​ന ഉ​ണ്ടെ​ന്നും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ന​ന്ദ​ന പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഒ​ല്ലൂ​രി​ലെ അ​മ്മ വീ​ട്ടി​ലാ​ണ് ന​ന്ദ​ന​യും അ​മ്മ സൗ​മ്യ​യും.

പ​ഠ​നം ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ വ​ഴി മു​ന്നോ​ട്ടു പോ​കു​ന്നു​. ഓ​ണ്‍​ലൈ​ൻ ട്യൂ​ഷ​നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.കാ​ന​യി​ൽ വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ന​ന്ദ​ന ഇ​പ്പോ​ഴും മു​ക്ത​യാ​യി​ട്ടി​ല്ലെ​ന്ന് അ​മ്മ സൗ​മ്യ പ​റ​ഞ്ഞു.

എ​ങ്കി​ലും സ്ലാ​ബ് ഇ​ല്ലാ​ത്ത കാ​നം മൂ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​നി ആ​ർ​ക്കും അ​പ​ക​ടം പ​റ്റാ​തിരി​ക്ക​ട്ടെ എ​ന്നും ന​ന്ദ​ന​യും അ​മ്മ സൗ​മ്യ​യും വേ​ദ​ന​മ​റ​ക്കാ​ൻ ശ്ര​മി​ച്ചുകൊ​ണ്ട് പ​റ​ഞ്ഞു.

ഹോ​ളി ഫാ​മി​ലി സ്കൂ​ൾ പ​രി​സ​ര​ത്ത് സ്ലാ​ബ് ഇ​ല്ലാ​ത്ത കാ​ന മൂ​ടി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഹോ​ളി ഫാ​മി​ലി സ്കൂ​ൾ പ​രി​സ​ര​ത്ത് സ്ലാ​ബ് ഇ​ല്ലാ​തെ അ​പക​ടാ​വ​സ്ഥ​യി​ൽ കി​ട​ന്നി​രു​ന്ന കാ​ന​യ്ക്കു മു​ക​ളി​ൽ സ്ലാ​ബി​ട്ടു. മേ​യ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടു​കൂ​ടി കൗ​ണ്‍​സി​ല​ർ റെ​ജി ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​മ്മ​യ്ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ വ​ന്നി​റ​ങ്ങി സ്കൂ​ളി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ടെ​ സ്ലാ​ബി​ല്ലാ​ത്ത കാ​ന​യി​ൽ വീ​ണ് കോ​ല​ഴി മ​ങ്കു​റ്റി​പ്പ​റ​ന്പി​ൽ സു​ഭാ​ഷ് – സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ന​ന്ദ​നയ്​ക്ക് (15) പ​രി​ക്കേ​റ്റ​ത്.

കാ​ന​യിലേ​ക്കു വീ​ണു​പോ​യ ന​ന്ദ​ന​യു​ടെ കാ​ലി​ന്‍റെ ര​ണ്ട് എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ന്ദ​ന​യ്ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി​. അ​പ​ക​ടം ന​ട​ന്ന അ​ന്നുത​ന്നെ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്തെ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന​ക​ൾ​ക്കു മു​ക​ളി​ൽ ഉ​ട​ൻത​ന്നെ സ്ലാ​ബ് ഇ​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൗ​ണ്‍​സി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മേ​യ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടു​കൂ​ടി കൗ​ണ്‍​സി​ല​ർ റെ​ജി ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

 

Related posts

Leave a Comment