രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രിയുടെ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 2024 എ​ല്ലാ​വ​ർ​ക്കും സ​മൃ​ദ്ധി​യും സ​മാ​ധാ​ന​വും അ​ത്ഭു​ത​ക​ര​മാ​യ ആ​രോ​ഗ്യ​വും ന​ൽ​കട്ടെ എന്ന് മോ​ദി ആ​ശം​സി​ച്ചു.

“എ​ല്ലാ​വ​ർ​ക്കും ഗം​ഭീ​ര​മാ​യ 2024 ആ​ശം​സി​ക്കു​ന്നു! ഈ ​വ​ർ​ഷം എ​ല്ലാ​വ​ർ​ക്കും സ​മൃ​ദ്ധി​യും സ​മാ​ധാ​ന​വും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടെ,” പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്‌​സി​ൽ കു​റി​ച്ച​തി​ങ്ങ​നെ.

രാ​ജ്യം വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളോ​ടെ 2024-നെ ​വ​ര​വേ​റ്റ​പ്പോ​ൾ ചി​ല​ർ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളു​മാ​യി പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ ത​ടി​ച്ചു​കൂ​ടു​ന്ന​ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ന​ഗ​ര​ങ്ങ​ൾ ആ​ഡം​ബ​ര​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യുമാണ് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റത്.

Related posts

Leave a Comment