‘പണികൊടുക്കും’ സർക്കാർ…മാസം 1.75 ലക്ഷം ശമ്പളം; ഇസ്രായേലിലേക്ക് തൊഴിലാളികളെ ക്ഷണിച്ച് പരസ്യവുമായി യോഗി സർക്കാർ

ഇ​സ്ര​യേ​ലി​ൽ പ​ല​സ്തീ​നി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​തോ​ടെ ഉ​ണ്ടാ​യ തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു ഇ​ന്ത്യ​യി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷ​ണം. 42,000 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ 34,000 അ​വ​സ​ര​ങ്ങ​ളു​ണ്ട്.

ഇ​പ്പോ​ഴി​താ ഇ​സ്ര​യേ​ലി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ അ​ന്വേ​ഷി​ച്ച് ഉ​ത്ത​ർ പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ​ര​സ്യം ചെ​യ്തി​ട്ടു​ണ്ട്. മേ​സ്തി​രി മൈ​ക്കാ​ട് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് ഒ​ഴി​വ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നാ​ഷ്ണ​ൽ സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് മി​ഷ​ന്‍റെ കീ​ഴി​ലാ​ണ് ഇ​സ്ര​യേ​ലി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്.

ഞെ​ട്ടി​ക്കു​ന്ന ശ​മ്പ​ള​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 1,25,000 രൂ​പ ശ​മ്പ​ള​വും അ​തി​നു പു​റ​മെ 15,000 രൂ​പ പ്ര​തി​മാ​സ ബോ​ണ​സും ല​ഭി​ക്കും. എ​ന്നാ​ൽ ജോ​ലി പൂ​ർ​ത്തി​യാ​ക്കി കാ​ലാ​വ​ധി തീ​ർ​ന്നാ​ൽ മാ​ത്ര​മേ ബോ​ണ​സ് തു​ക ല​ഭ്യ​മാ​കൂ.

21 വ​യ​സി​നും 45 വ​യ​സി​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രും കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രേ​യു​മാ​ണ് ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള സം​ഘ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഘ​ർ​ഷ മേ​ഖ​ല​യാ​യ ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രെ അ​യ​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷം എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment