ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​ത്തി​നാ​ണ് തു​ട​ക്ക​മു​ണ്ടാ​കു​ന്ന​ത്; ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം; പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ വോ​ട്ട​ർ​മാ​രോ​ടും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​രോ വോ​ട്ടും, ഓ​രോ ശ​ബ്ദ​വും പ്ര​ധാ​ന​മാ​ണ്. റെ​ക്കോ​ഡ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​ത്തി​നാ​ണ് തു​ട​ക്ക​മു​ണ്ടാ​കു​ന്ന​ത്. യു​വാ​ക്ക​ളും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട് ചെ​യ്യാ​ന്‍ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ര​ണ്ട് വ​ര്‍​ഷം നീ​ണ്ട ത​യ്യാ​റെ​ടു​പ്പാ​ണ് ഇ​തി​നാ​യി ന​ട​ന്ന​തെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Related posts

Leave a Comment